പ്ലാസ്റ്റിക് ഒഴിവാക്കി വിവാഹത്തിന് ശബരിയും ദിവ്യയും

കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഐഎഎസും തമ്മിലുള്ള വിവാഹം ഹരിതമയം. പ്ലാസ്റ്റിക് ഒഴിവാക്കി വിവാഹത്തിലൂടെ മാതൃക കാട്ടാനാണ് ശബരിയുടെയും ദിവ്യയുടെയും തീരുമാനം. ജൂണ്‍ 30 ന് രാവിലെ 9.30നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തക്കല ശ്രീകുമാര സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.
ക്ഷേത്രത്തില്‍ വച്ച് വളരെ ലളിതമായി നടക്കുന്ന ചടങ്ങിലാണ് ശബരീനാഥന്‍ ദിവ്യയെ താലി ചാര്‍ത്തുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്തും അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 30 ന് തന്നെ വൈകിട്ട് നാലു മുതല്‍ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലും ജൂലൈ 2, ഞായറാഴ്ച വൈകിട്ട് നാലു മണി മുതല്‍ ആര്യനാട് വി.കെ.ഓഡിറ്റോറിയത്തിലുമായാണ് വിവാഹ സല്‍ക്കാരം.
ഹരിതവഴിയില്‍ വിവാഹം
വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് വനം വകുപ്പില്‍ നിന്ന് ശേഖരിച്ച വൃക്ഷതൈകള്‍ നല്‍കും, തക്കല ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കുന്ന ലളിതമായ താലികെട്ട് ചടങ്ങ്, അതിഥികളെ സ്വീകരിക്കാന്‍ വാഴത്തട വിളക്കുകള്‍, അരുവിക്കര മണ്ഡലത്തിലെ കോട്ടൂര്‍ ആദിവാസി മേഖലയിലെ സാംസ്‌കാരിക കേന്ദ്രമായ ഉറവ് കലാ സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തകരാണ് വിവാഹ പന്തല്‍ ഒരുക്കുക, നാട്ടിലെ വിഭവങ്ങളായ വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തല്‍ ആണിത്. ഒപ്പം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വരച്ച കേരത്തിന്റെ സാംസ്‌കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേര്‍ക്കും. വിവാഹ സല്‍ക്കാരത്തിന് ദോശയും കപ്പയും മധുരവും ഉള്‍പ്പെടുത്തി ലഘുവായ ഭക്ഷണം.
https://www.facebook.com/Malayalivartha
























