നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ്...

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കിട്ടിയതു നാലുവര്‍ഷം മുമ്പ്. നടിയെ കെണിയിലാക്കാന്‍ സുനി മൂന്നുവട്ടം ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തൃശൂരില്‍ വച്ച് ഒരു തവണ നടിയെ കെണിയിലാക്കാന്‍ സുനി ശ്രമിച്ചതായും വിവരം ലഭിച്ചു. അന്നു പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയയാള്‍ സുനിയെ വിളിച്ചന്വേഷിച്ചു. നടിക്കു മലയാള സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ തട്ടിക്കൊണ്ടു പോകലിനു തടസം നേരിട്ടു.
ലാല്‍ ക്രിയേഷന്റെ ബാനറില്‍ നടിക്ക് അവസരം ലഭിച്ചതോടെയാണു വീണ്ടും സാധ്യത തെളിഞ്ഞത്. പള്‍സര്‍ സുനി ക്വട്ടേഷന്‍ നല്‍കിയയാളെ വീണ്ടും ബന്ധപ്പെട്ടു. സുനിക്ക് വാഗ്ദാനം ചെയ്ത തുക ഇപ്പോഴും ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍ ക്വട്ടേഷന്‍ വീണ്ടും സ്വീകരിക്കുകയായിരുന്നു. നടിയുമായി സൗഹൃദം സ്ഥാപിച്ച് ഗോവയിലെ ലൊക്കേഷനിലും സുനിയെത്തി. കെണിയില്‍പ്പെടുത്താന്‍ അവസരങ്ങളൊന്നും അന്നു സുനിക്കു ലഭിച്ചില്ല. കേരളത്തിലെത്തിയ ശേഷമാണു നടിയെ കെണിയില്‍പ്പെടുത്താനായത്.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടിയുടെ നഗ്‌നഫോട്ടോയെടുക്കാന്‍ ആയിരുന്നു പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കിട്ടിയതെന്ന് മുമ്പ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇക്കാര്യം നടി ഒരിക്കലും വെളിപ്പെടുത്തില്ലെന്ന് തനിക്കറിയാമെന്ന് ക്വട്ടേഷന്‍ നല്‍കിയ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ പള്‍സര്‍ സുനിക്ക് ഉറപ്പു നല്‍കിയിരുന്നതായും മൊഴിയില്‍ പറയുന്നു. കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് അക്രമം നടത്താനുള്ള ക്വട്ടേഷന്‍ ഈ നടനില്‍ നിന്നുമാണ് കിട്ടിയതെന്നും സുനി പറഞ്ഞതായി സുനിയുടെ കൂടെ കാക്കനാട് ജയിലില്‍ കിടന്ന മോഷണക്കേസ് പ്രതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























