തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ പി.സി.ജോര്‍ജിനെതിരെ കേസെടുത്തു

മുണ്ടക്കയം വെള്ളനാടി എസ്‌റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജിനെതിരെ കേസെടുത്തു. തങ്ങളെ കൊല്ലുമെന്ന് എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്ന എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.പരാതിയുമായി ബന്ധപ്പെട്ട് എം.എല്‍.എയെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
വ്യാഴായ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വെള്ളനാടിയിലെ ഹാരിസണ്‍ മലയാളം എസ്‌റ്റേറ്റിലായിരുന്നു സംഭവം. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നാണ് പി.സി.ജോര്‍ജ് സംഭവ സ്ഥലത്തെത്തിയത്. ഇതിനിടയില്‍ പി.സി ജോര്‍ജ് തൊഴിലാളികള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുകയും ഇത് പിന്‍വലിക്കണെമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുകയും ചെയ്തു.തുടര്‍ന്നാണ് പി.സി.ജോര്‍ജ് തോക്കെടുത്തത്.
അതേസമയം, താന്‍ എസ്‌റ്റേറ്റില്‍ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് അവിടെയെത്തിയതെന്നും പക്ഷേ, അവിടെയുണ്ടായിരുന്ന ഹാരിസണ്‍ എസ്‌റ്റേറ്റിലെ ഗുണ്ടകള്‍ തന്നെ ആക്രമിക്കാന്‍ എത്തിയെന്നും പി.സി.ജോര്‍ജ് പറയുന്നു. തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥമാണ് താന്‍ തോക്കെടുത്തതെന്നും പാവങ്ങള്‍ക്ക് വേണ്ടി വേണമെങ്കില്‍ ഇനിയും അങ്ങനെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























