പൊലീസില്‍ കൂടുതല്‍ ക്രിമിനലുകള്‍ ഐപിഎസ് തലത്തിലാണെന്നും വിരമിച്ചതിനുശേഷം പൊലീസിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്നും ഡിജിപി ടി.പി. സെന്‍കുമാര്‍

പൊലീസില്‍ കൂടുതല്‍ ക്രിമിനലുകള്‍ ഐപിഎസ് തലത്തിലാണെന്നു ഡിജിപി ടി.പി. സെന്‍കുമാര്‍. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിന്റെ പലമടങ്ങ് ക്രിമിനലുകള്‍ ഉന്നതതലത്തില്‍ ഉണ്ട്. രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കാത്ത ഉദ്യോഗസ്ഥരും സേനയിലുണ്ടെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ പൊലീസ് സേന നല്‍കിയ വിടവാങ്ങല്‍ പരേഡ് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.
വിരമിച്ചശേഷം പൊതുരംഗത്തുതന്നെ ഉണ്ടാകുെമന്നും സെന്‍കുമാര്‍ സൂചിപ്പിച്ചു. സര്‍വീസ് ചട്ടത്തിന്റെ വിലക്കുകള്‍ ഇനിയില്ല. പൊലീസിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പൂര്‍ണപിന്തുണ നല്‍കി, ചില ഉദ്യോഗസ്ഥര്‍ കുഴപ്പമുണ്ടാക്കാന്‍ നോക്കിയെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ആദ്യം നിയമം പാലിക്കണം. എന്നിട്ടേ മറ്റുള്ളവരെ നിര്‍ബന്ധിക്കാവൂ. സത്യസന്ധമായി പ്രവര്‍ത്തിക്കുക. മറ്റൊരു മനുഷ്യന്റെ വേദനയും പ്രയാസവും കണ്ടു തീരുമാനമെടുക്കണം. കേസിനെ സംബന്ധിച്ചു പത്രങ്ങളില്‍ എങ്ങനെ വാര്‍ത്ത വരുന്നു എന്നതല്ല പ്രധാനം. കോടതിയില്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനാണു മുന്‍തൂക്കം നല്‍കേണ്ടത്.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി പി സെന്‍കുമാര്‍ ഇന്നു വിരമിക്കും. ഒറ്റയാള്‍ പോരാട്ടം നടത്തി സുപ്രീംകോടതി വിധിയുടെ കരുത്തില്‍ പുനര്‍നിയമനം ലഭിച്ച സെന്‍കുമാറിനു ഡിജിപി സ്ഥാനത്തിരുന്നും പോരാട്ടം തുടരാനായിരുന്നു വിധി. ഒന്നരമാസത്തെ കാലാവധിക്കിടെ സെന്‍കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചത് പുതുവൈപ്പിലെ പൊലീസ് നടപടിയുടെ കാര്യത്തില്‍ മാത്രം. 34 വര്‍ഷത്തെ സര്‍വീസിനൊടുവില്‍ 1983 ബാച്ചുകാരാനായ സെന്‍കുമാര്‍ പടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ബാക്കിയാകുന്നത് അപൂര്‍വമായ ഒരു ഒറ്റയാള്‍ പോരാട്ടത്തിന്റെ ഏടുകള്‍.
https://www.facebook.com/Malayalivartha
























