വയോധികയെ കൂട്ടബലാത്സംഗത്തിനിരയാക്കിയവർ പോലീസ് പിടിയില്‍

വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. പള്ളിക്കാരും ഇടവകക്കാരും ചേര്‍ന്ന് നല്‍കിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്കാണ് ക്രൂരമായ ബലാത്സംഗം നേരിടേണ്ടിവന്നത്. കഴക്കൂട്ടം തുമ്പ കിന്‍ഫ്രയ്ക്കു സമീപം കാറ്റാടി തോപ്പില്‍ വീട്ടില്‍ ആസ് ബാബു എന്നു വിളിക്കുന്ന ജലാസ്റ്റിന്‍(58), തുമ്പ രാജീവ് ഗാന്ധി നഗറില്‍ അനിത ഭവനില്‍ പോള്‍ റോക്കി(47) എന്നിവരാണു പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണു സംഭവം നടന്നത്. വയോധിക കുളിക്കുമ്പോള്‍ പ്രതികള്‍ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു.
പീഡനത്തെ തുടര്‍ന്ന് അവശയായ വയോധികയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ രഹസ്യ വിവരത്തെ തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ എ.പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ ടെക്‌നോപാര്‍ക്ക് കഴക്കൂട്ടം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.അജയ് കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























