വന്‍ തുക വാഗ്ദാനം ചെയ്ത് പള്‍സര്‍ സുനിക്ക് വേണ്ടി പ്രശസ്ത അഭിഭാഷകനായ ആളൂരിനെ കൊണ്ട് വന്നതിന് പിന്നില്‍?

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് പ്രശസ്ത അഭിഭാഷകന്‍ ബിഎ ആളൂര്‍. കേസില്‍ തനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് വന്‍ തുകയാണെന്ന് ആളൂര്‍ വ്യക്തമാക്കി. തന്നെ പള്‍സറുമായി ബന്ധപ്പെടുത്തിയതിന് പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ വ്യക്തമാക്കില്ലെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് ആളൂര്‍ വക്കീല്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്തത്. കാക്കനാട് ജില്ലാ ജയിലില്‍ നേരിട്ടെത്തി പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തത്. കേസിലെ മാര്‍ട്ടിന്‍ ഒഴികെയുള്ള പ്രതികളുടെ വക്കാലത്താണ് ആളൂര്‍ ഏറ്റെടുത്തിരിക്കുന്നത്.
മാര്‍ട്ടിനെ ഒഴിവാക്കിയതിന് പിന്നില്‍ പള്‍സര്‍ സുനിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണെന്നാണ് സൂചന. നടന്‍ ദിലീപിന് പള്‍സര്‍ സുനി എഴുതിയതെന്ന് കരുതുന്ന കത്തില്‍ താന്‍ ഒരാഴ്ചയ്ക്ക് ശേഷം അഭിഭാഷകനെ മാറ്റുമെന്ന വെളിപ്പെടുത്തലുണ്ട്. ആളൂരിനെ നിയമിക്കുന്നതിന് മുന്നോടിയായിരുന്നു ഈ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha

























