ദിലീപിനെ ചോദ്യം ചെയ്ത രീതിയില്‍ അസംതൃപ്തിയുമായി സെന്‍കുമാര്‍

വിരമിച്ചതിനു പിന്നാലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്ത രീതിയില്‍ അസംതൃപ്തിയുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. സംഘത്തലവന്‍ ഇല്ലാതെ ദിലീപിനെ ചോദ്യം ചെയ്തത് ഒട്ടും ശരിയായില്ല. ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാകരുത് ചോദ്യം ചെയ്യല്‍ എന്നും സെന്‍കുമാര്‍ പരിഹസിച്ചു. ദിലീപിനെ 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിനോട് ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെന്‍കുമാര്‍ സെന്‍കുമാര്‍ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി ടോമിന്‍ തച്ചങ്കരിയെ നിയമിച്ചതിനെയും പരിഹാസിച്ചു. ഒരുതരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ് തച്ചങ്കരി എന്നും. ന്യുറോ സര്‍ജന്‍ ഇരിക്കേണ്ടിടത്ത് ഇറച്ചിവെട്ടുകാരനെ ഇരുത്തിയതുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























