ദിലീപിനെ ഏറെനേരം ചോദ്യം ചെയ്തത് തെറ്റ്:സെന്‍കുമാര്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനു വിമര്‍ശനവുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ഗിന്നസ് ബുക്കില്‍ വരാനല്ല ചോദ്യം ചെയ്യേണ്ടതെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഒരു ടിവി അഭിമുഖത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ആലുവ പൊലീസ് ക്ലബില്‍ വച്ചായിരുന്നു ദിലീപിനെയും സുഹൃത്ത് നാദിര്‍ഷയെയും പൊലീസ് ദീര്‍ഘ നേരം ചോദ്യം ചെയ്തത്.
കുഴപ്പമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തച്ചങ്കരി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ടോമിന്‍ തച്ചങ്കരി ഭരണപരമായി അറിവുള്ള ആളല്ലെന്നും ടി.പി. സെന്‍കുമാര്‍ തുറന്നടിച്ചു. തന്നെ തളയ്ക്കാനായിരുന്നെങ്കില്‍ വേണ്ടിയിരുന്നത് മിടുക്കനായ ഉദ്യോഗസ്ഥനെയായിരുന്നുവെന്നും ന്യൂറോ സര്‍ജന്‍ വേണ്ടിടത്ത് സര്‍ക്കാര്‍ വച്ചത് കശാപ്പുകാരനെയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























