പേര് 'അമ്മ' എന്നാണെങ്കിലും തീരുമാനങ്ങളൊക്കെ എടുക്കുന്നത് അച്ഛന്മാരാണ്; എനിക്ക് ലജ്ജ തോന്നുന്നു: രഞ്ജിനി

നടിക്കായി സംസാരിക്കാന്‍ ആരുമില്ല. നടി അക്രമിക്കപ്പെട്ട സംഭവവും തുടര്‍ വിവാദങ്ങളും വാര്‍ഷിക ജനറല്‍ ബോഡിയില്‍ ചര്‍ച്ചയ്‌ക്കെടുക്കുകപോലും ചെയ്യാതെ പിരിഞ്ഞ താരസംഘടന 'അമ്മ'യെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് നടി രഞ്ജിനി. പേര് 'അമ്മ' എന്നാണെങ്കിലും അവിടെ പ്രധാന പദവികളിലൊക്കെയുള്ളത് 'അച്ഛന്മാരാണെ'ന്നും തീരുമാനങ്ങളൊക്കെ അവരുടേതാണെന്നും രഞ്ജിനി കുറ്റപ്പെടുത്തുന്നു. സ്ത്രീസമത്വം എന്ന ഒന്ന് മലയാള ചലച്ചിത്രലോകത്തില്ല. ഇക്കാര്യത്തില്‍ എനിക്ക് ലജ്ജ തോന്നുന്നു. പുതിയ വനിതാസംഘടന രംഗത്തുവന്നപ്പോള്‍ പ്രതീക്ഷ തോന്നിയിരുന്നുവെന്നും എന്നാല്‍ മീറ്റിംഗുകളില്‍ ആളുകള്‍ സ്ഥിരമായി പങ്കെടുക്കുന്നുപോലുമില്ലെന്നും രഞ്ജിനി കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്കിലൂടെയാണ് രഞ്ജിനിയുടെ അഭിപ്രായ പ്രകടനം.
രഞ്ജിനിയുടെ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍
'മലയാളസിനിമയിലെ സ്ത്രീകള്‍ക്ക് വളരെ മോശം കാലമാണിത്. നമ്മുടെ സഹോദരിമാരില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ നിര്‍ഭാഗ്യകരമായ ഒരനുഭവം ഉണ്ടായിട്ടും 'യഥാര്‍ഥ' പ്രതി പിടിയിലാവാന്‍ കാത്തിരിക്കുകയാണ് നാം. സിനിമാലോകത്ത് ഇന്ന് നടക്കുന്നതിനെയോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു. സ്ത്രീ അവകാശങ്ങള്‍ എവിടെ? തൊഴില്‍ സ്ഥലത്തെ അവഹേളനവും ലൈംഗിക കുറ്റകൃത്യങ്ങളുമടക്കമുള്ളവയ്‌ക്കെതിരായ നിയമങ്ങളെവിടെ? എല്ലാ തൊഴിലിടങ്ങളിലും തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു എച്ച് ആര്‍ വിഭാഗമുണ്ടാവും. പക്ഷേ സിനിമാ മേഖലയില്‍ മാത്രം അതില്ല, വിശേഷിച്ചും മലയാള ചലച്ചിത്ര ലോകത്ത്. 'അമ്മ' എന്ന മനോഹരമായ പേരുള്ള ഒരു സംഘടനയുണ്ട് നമുക്ക്. പക്ഷേ 28ാം തീയ്യതി എന്താണ് നാം കണ്ടത്? 'അമ്മ'യില്‍ പ്രധാന പദവികളിലെല്ലാമുള്ളത് 'അച്ഛന്മാരാ'ണ്. ആ 'അച്ചന്മാരു'ടെ നിഴലില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു 'അമ്മ'യെയും അവിടെ കണ്ടു. ഈ സംഘടനയില്‍ സ്ത്രീകള്‍ക്ക് തുല്യതയും അവകാശങ്ങളുമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ' അമ്മ' എന്ന പേരിന്റെ നീതീകരണം എന്താണ്? മറ്റ് സിനിമാ മേഖലകളില്‍ ഇതിലും സ്ത്രീപുരുഷ സമത്വമുണ്ട്.
പുതിയ സ്ത്രീ സംഘടന വന്നപ്പോള്‍ വളരെ അഭിമാനം തോന്നിയിരുന്നു. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ശബ്ദം ഇനിയെങ്കിലും കേള്‍ക്കുമെന്ന് തോന്നി. പക്ഷേ ഇപ്പോഴത്തെ സംഭവവികാസങ്ങളിലെ നിലപാടുകളില്‍ അസ്ഥിരതയുണ്ടെന്നാണ് തോന്നിയത്. സ്ത്രീകളുടെ നീതിനിഷേധത്തിനെതിരെയാണോ ശരിക്കും നമ്മള്‍ പോരടിക്കുന്നത്? അതോ വെറും ശ്രദ്ധ നേടലിന് വേണ്ടിയാണോ ഇത്? ഒരുമിച്ച് നില്‍ക്കുമ്പോള്‍ പെണ്ണുങ്ങളും കരുത്തരാകുമെന്ന് ഇവരെ അറിയിച്ചുകൊടുക്കണം. സ്ത്രീശക്തി സിനിമയിലും വരട്ടെ. സഹോദരന്മാരേ, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വലിയ ശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യങ്ങളാണെന്ന് മറക്കരുത്..'
https://www.facebook.com/Malayalivartha

























