ഫിലീപ്പന്‍സ് യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ആറുമാസം പീഡിപ്പിച്ചു: വഴുതക്കാട് സ്വദേശി യുവാവിന് നേരിടേണ്ടി വന്നത്

ഫിലിപ്പീന്‍സ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ പൂജപ്പുര പോലീസ് കേസ് എടുത്തു. വഴുതക്കാട് താമസിക്കുന്ന 29 കാരനെതിരെയാണു പരാതി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്താണു വഴുതക്കാട് സ്വദേശി റജി, ഫിലിപ്പീന്‍സ് സ്വദേശിയായ 31 കാരിയുമായി പരിചയത്തിലാകുന്നത്. ഇരുവരും ഒരേ സ്‌കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്.
അവിടെവച്ചു പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 31 ന് ഇരുവരും നാട്ടില്‍ എത്തി വാടക വീടെടുത്തു താമസമാക്കുകയായിരുന്നു. ഈ കാലയളവില്‍ ഇയാള്‍ യുവതിയെ പല തവണ ലൈംഗീകമായി പീഡിപ്പിച്ചു എന്നാണു യുവതിയുടെ മൊഴി. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും യുവതിയെ വിവാഹം കഴിക്കാന്‍ റജി തയാറായില്ല. തുടര്‍ന്നായിരുന്നു ഇവര്‍ പൂജപ്പുര പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയത്
https://www.facebook.com/Malayalivartha

























