ജിഎസ്ടി നിലവില്‍ വരുന്നത് കേരളത്തിന് ഗുണകരമെന്ന് തോമസ് ഐസക്

ജിഎസ്ടി വരുന്നതോടുകൂടി കേരളത്തിന് ഗുണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് പ്രാബല്യത്തില്‍ എത്തുന്നതോടെ കേരളത്തിന്റെ നികുതി വരുമാനം പ്രതിവര്‍ഷം 20 ശതമാനം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വളര്‍ച്ച നാല് വര്‍ഷത്തേയ്ക്ക് നിലനിര്‍ത്തിയാല്‍ നിലവിലെ സാമ്പത്തിക കമ്മി മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കടത്തിന് അവസാനമുണ്ടകന്‍ ജിഎസ്ടി സഹായകമാകുമെന്ന് ഐസക് വ്യക്തമാക്കി. വാറ്റ് നടപ്പിലാക്കിയെങ്കിലും നികുതിയ്ക്ക് മേല്‍ നികുതി എന്ന അവസ്ഥ മാറിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ നികുതി കുറയുന്നതുകൊണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാന നഷ്ടം സംഭവിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഏറ്റവും അധികം ആവശ്യവസ്തുക്കളില്‍ 85 ശതമാനത്തോളം സാധനങ്ങള്‍ക്കും ജിഎസ്ടിയില്‍ നികുതി കുറവാണെന്നും ഐസക് പറയുന്നു. പക്ഷേ ഇതുകൊണ്ട് സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























