അടുത്ത ഊഴം കാവ്യക്ക്... അടുത്തയാഴ്ച ആദ്യം പോലീസ് കാവ്യയെ ചോദ്യം ചെയ്‌തേക്കും

കഴിഞ്ഞ ദിവസം അതീവ രഹസ്യമായി കാവ്യയുടെ വസ്ത്ര കടയായ എറണാകുളം കാക്കനാട്ടെ ലക്ഷ്യയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനി എഴുതിയ കത്തില്‍ കാക്കനാടുള്ള ഒരു കടയെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പ്രസ്തുത കട ലഷ്യയാണെന്ന് പോലീസ് കരുതുന്നു.
പള്‍സര്‍ സുനിയുമായി അടുപ്പം പുലര്‍ത്തുന്ന മാഡം കാവ്യാ മാധവനാണോ എന്നും പോലീസ് സംശയിക്കുന്നു. അത് ശരിയാണെങ്കില്‍ നടിക്ക് നേരേ നടന്ന ആക്രമണം ദിലീപും അറിഞ്ഞു കൊണ്ടാണെന്ന് പോലീസ് കരുതും. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും പുറത്തു വരാതെ കേസ് തേച്ചുമാച്ചുകളയാനും ശ്രമമുണ്ട്.
അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ സൂചിപ്പിച്ച മാഡം കാവ്യയുമായി ബന്ധം പുലര്‍ത്തുന്ന ആരോ ആണെന്ന് പോലീസ് സംശയിക്കുന്നു. മാഡം ആരാണെന്ന് ഫെനിക്കറിയാം എന്നാണ് പോലീസ് കരുതുന്നത്. സരിതയുടെ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പല തട്ടിപ്പുകാരുമായും ഫെനിക്ക് ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നു. വിഷയത്തില്‍ ഫെനി സ്വമേധയാ ഇടപെട്ട സ്ഥിതിക്ക് ഉത്തരവാദിത്വം അദ്ദേഹത്തിനു തന്നെയാണ്.
മലയാള സിനിമയിലെ ഒരു പ്രമുഖ നടിയുമായുള്ള അഭിപ്രായ ഭിന്നതയാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന സംശയവും പോലീസിനുണ്ട്. നടിയുടെ വിവാഹ ജീവിതത്തില്‍ ആക്രമിക്കപ്പെട്ട നടി നിരന്തരമായി ഇടപെട്ടിരുന്നു എന്നും കേള്‍ക്കുന്നു. നടിയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുമായുള്ള സൗഹൃദമാണ് അക്രമത്തിന് കാരണമായതെന്നും പോലീസ് സംശയിക്കുന്നു.
ലക്ഷ്യ കേന്ദ്രീകരിച്ച് നടന്ന റെയ്ഡില്‍ ചില പുതിയ തെളിവുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. അതില്‍ നിന്നായിരിക്കും അന്വേഷണം മുന്നോട്ട് കൊണ്ടുപോവുക. അതിനിടെ മഞ്ചു വാര്യരിലേക്കും ചില സൂചനകള്‍ തിരിയുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കുന്നത് മഞ്ചുവാര്യരാണെന്നും തനിക്കെതിരായി വരുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ തന്റെ ആദ്യ ഭാര്യയുടെ നിഴല്‍ താന്‍ കാണുന്നുണ്ടെന്നും ദിലീപ് മൊഴി നല്‍കിയതായി അറിയുന്നു.സംഭവത്തിനു പിന്നില്‍ ദിലീപ് ഇല്ലേ എന്ന സംശയവും പോലീസിന് ഉണ്ട്. ദിലീപിനെ അറിയിക്കാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും സംഭവിച്ച ഓപ്പറേഷനാണോ എന്ന സംശയം പോലീസിനുണ്ട്.
https://www.facebook.com/Malayalivartha

























