നിര്‍ണായക വെളിപ്പെടുത്തലുമായി രാജസേനന്‍; അമ്മ ദിലീപിനെ സംരക്ഷിക്കനേ ശ്രമിക്കൂ കാരണമുണ്ട്

അമ്മയില്‍ സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കിലും താരസംഘടനയ്ക്കു ശക്തി പകര്‍ന്ന് നല്‍കിയതും ഫണ്ട് ഉണ്ടാക്കി കൊടുത്തും ദിലീപാണെന്നും അതുകൊണ്ട് ദിലീപിനെ സംരക്ഷിച്ച് മാത്രമേ അമ്മയ്ക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്ളു എന്നും സംവിധായകന്‍ രാജസേനന്‍.
കുറ്റും ചെയ്തയാളായിട്ട് ആരും ദിലീപിനെ കാണുന്നില്ല എന്നും ദിലീപ് ഇപ്പോള്‍ സുരക്ഷിതനാണെന്നും രാജസേനന്‍ പറയുന്നു. ട്വന്റി ട്വന്റി ചിത്രം നിര്‍മ്മിക്കാന്‍ ആരും മുന്നോട്ട് വരാത്ത സമയത്ത് ആ ചുമതല ഏറ്റെടുത്തത് ദിലീപായിരുന്നു. അത്രവലിയ റിസ്‌ക്കാണ് അന്ന് ദിലീപ് ഏറ്റെടുത്തത്. ചിത്രം നിര്‍മ്മിച്ചു വിതരണം ചെയ്ത് അമ്മയ്ക്ക് കോടികളുടെ ഫണ്ട് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അമ്മക്കു ദിലീപിനെ സംരക്ഷിച്ചു നിര്‍ത്തേണ്ടി വരുമെന്നും ദിലീപിനെ പൊതിഞ്ഞേ അമ്മക്ക് നിലനില്‍ക്കാനാകു എന്നും രാജസേനന്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണു രാജസേനന്‍ ഇത് പറഞ്ഞത്.
https://www.facebook.com/Malayalivartha

























