ഇരുപത്തി ഒന്നാം വയസില്‍ പ്രിയം സെക്‌സിനോടും ആഡംബര ജീവിതത്തോടും, സൗന്ദര്യം ആയുധമാക്കി തൃശൂര്‍ സ്വദേശിനി തട്ടിയെടുത്തത് ലക്ഷങ്ങള്‍

ഗള്‍ഫില്‍ സ്വന്തമായി തുടങ്ങാന്‍ പോകുന്ന ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് സെയില്‍സ് മാന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പലരില്‍ നിന്നായി 45 ലക്ഷത്തോളം രൂപയാണ് ഇരുവരും ചേര്‍ന്ന് തട്ടിയത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി പരിചയപെട്ട 83 ഓളം പേരില്‍ നിന്ന് 53,000 രൂപ വീതം വാങ്ങിയായിരുന്നു തട്ടിപ്പ്. ഉദ്യോഗാര്‍ഥികള്‍ ഈ തുക പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒപ്പറേഷന്‍ റാണി കൃഷ്‌ണേന്ദുവാണ്. അവരുടെ പഞ്ചാര സംസാരത്തിലാണ് ആണ്‍കുട്ടികളെല്ലാം തലവെച്ചത്. പലരും കടം വാങ്ങിയും പലിശക്കെടുത്തുമാണ് പണം കൊടുത്തത്. പോരാത്തതിന് സെക്‌സ് സംസാരം കൂടിയാകുമ്പോള്‍ ആണ്‍കുട്ടികള്‍ ഫ്‌ലാറ്റ്.
പാലരിവട്ടം വെണ്ണല സ്വദേശിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് ഉദ്യോഗാര്‍ഥിയെന്ന പേരില്‍ ഇരുവരുമായി ഫോണില്‍ ബന്ധപ്പെട്ട് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിയെടുത്ത പണം ആര്‍ഭാട ജീവിതത്തിനായാണ് പ്രതികള്‍ വിനിയോഗിച്ചിരുന്നതെന്നും തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പാലാരിവട്ടം എസ്‌ഐ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ അനില്‍ കുമാര്‍, സിപിഒമവരായ ഗോപകുമാര്‍, രതീശ് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബ്രിജിറ്റ് ലിറിന്‍, അനിത എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മുന്തിയ ഹോട്ടലുകളില്‍ താമസിക്കുക, മുന്തിയ ഭക്ഷണം കഴിക്കുക തുടങ്ങിയവയായിരുന്നു കൃഷ്‌ണേന്ദുവിനു പ്രിയം. സൗന്ദര്യം ഉപയോഗിച്ചാണ് പലരെയും വലയിലാക്കിയിരുന്നതും.
https://www.facebook.com/Malayalivartha

























