മുന്‍ ഡി.ജി.പി സെന്‍കുമാറിന് വേണ്ടി വാദിച്ചതില്‍ നിരാശയും ദുഖമുണ്ടെന്ന് ദുഷ്യന്ത് ദവെ

മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് വേണ്ടി വാദിക്കില്ലായിരുന്നുവെന്ന് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. സെന്‍കുമാറിന് വേണ്ടി വാദിച്ചതില്‍ നിരാശയും ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡി.ജി.പി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ സെന്‍കുമാറി വേണ്ടി വാദിച്ചതില്‍ ഒരാള്‍ ദുഷ്യന്ത് ദവെയായിരുന്നു. സെന്‍കുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ദവെയുടെ പ്രതികരണം.
അതിനിടെ സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നു. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും നേരത്തെ തന്നെ രംഗത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha


























