ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി രാജകുടുംബവുമായി ചര്‍ച്ച നടത്തി

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവിതാംകൂര്‍ രാജകുടുംബവുമായി ചര്‍ച്ച നടത്തി.
ആചാരപരമായ തടസങ്ങളാണ് രാജകുടുംബം മുന്നോടുവച്ചതെന്നു മന്ത്രി വ്യക്തമാക്കി. അമിക്കസ് ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
രാജകുടുംബവുമായി അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനായി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഈ ആഴ്ച ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha


























