വൃത്തിഹീനമായ ഭക്ഷണം നല്‍കി തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടല്‍

തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സിഗ്‌നലിനടുത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് ബുഹാരി. ഇവിടെയുള്ള ജീവനക്കാരുടെ മോശം ഇടപെടല്‍ കാരണം നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെ മോശം ആഹാരം നല്‍കിയതായി വീണ്ടും ഹോട്ടലിനെതിരെ പരാതികള്‍ ഉയരുകയാണ്. പ്രശാന്ത് എന്നയാള്‍ നല്‍കിയ പരാതി സോഷ്യല്‍ മീഡിയിലടക്കം ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ദൂര യാത്ര കഴിഞ്ഞ് വരും വഴി വിശന്നപ്പോള്‍ ബുഹാരി ഹോട്ടലില്‍ സുഹ്യത്തുക്കളോടൊപ്പം പുലര്‍ച്ചേ ഭക്ഷണം കഴിക്കാന്‍ കയറിയതാണ് പ്രശാന്ത്. മട്ടന്‍ കറി ഓര്‍ഡര്‍ ചെയ്തവര്‍ക്കുമുന്നില്‍ കൊണ്ടുവന്ന കറിയിലെ കഷ്ണം മുടിയോടുകൂടിയതും വൃത്തി ഹീനമായതുമായിരുന്നു. ഹോട്ടലിലെ വെയ്റ്ററോടു കാര്യം പറഞ്ഞപ്പോള്‍ വേറെ പ്ലേറ്റു തരാം എന്നാണ് മറുപടി നല്‍കിയത്. അതിനുശേഷം ഹോട്ടല്‍ അധികൃതരോടു കാര്യം പറഞ്ഞപ്പോള്‍ വെട്ടിയപ്പോള്‍ കയറിയതാവും എന്നായിരുന്നു ഉത്തരം. ഉത്തരം തൃപ്തികരമല്ല എന്ന അറിയിച്ച പ്രശാന്തിനോടും സുഹൃതുക്കളോടും പോയി കേസുകൊടുക്കെന്നും ഞങ്ങള്‍ ഫുഡ് സേഫ്റ്റിക്കും കോര്‍പ്പറേഷനും കാശ് തന്നെയാ കൊടുക്കുന്നതെന്നുമായിരുന്നു മറുപടി.
ആഹാരം കഴിച്ച് മടങ്ങുന്ന വഴി ശക്തമായ വയറുവേദന ഉണ്ടാകുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ ഫുഡ് പോയിസനാണെന്ന് ഡോക്ടര്‍. രാത്രി ഭക്ഷണം കഴിക്കാന്‍ ഒരുപാടുപേര്‍ ആശ്രയിക്കുന്ന ഒരു ഹോട്ടലാണിത് ഇതുപോലുള്ള സ്ഥലങ്ങളില്‍ നിന്ന് ആഹാരം കഴിക്കുന്നവര്‍ ശ്രദ്ധിക്കണം. ഈ ഹോട്ടലില്‍ നിന്നും ഇതിനു മുന്‍പും സമാനമായ സംഭങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പ്രശാന്തിന്റെ പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു
ഇതു തിരുവനന്തപുരത്തിലെ ഹൃദയഭാഗത്ത് അട്ടക്കുളങ്ങര ജംഗ്ഷനിലെ ഒരു പ്രമുഖ ഭക്ഷണശാലയാണ് അല്ല പ്രമുഖന്‍മാരുടെ കാലം ആണല്ലോ അപ്പോള്‍ അങ്ങനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല പക്ഷേ ഇതു ഹോട്ടല്‍ 'ബുഹാരി' എന്നു പറയാന്‍ ഞാന്‍ മടിക്കില്ല..കാരണം ഒരു യാത്ര കഴിഞ്ഞു സുഹ്യത്തുക്കളോടൊപ്പം അതിയായ വിശപ്പു കാരണം ഇന്ന് പുലര്‍ച്ചേ 2.30 ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഞങ്ങള്‍ക്കു മുന്നില്‍ വിളമ്പി വെച്ച മട്ടന്‍ കറിയാണ് ഇത്..
നല്ല മട്ടന്‍ കറിയാ തെറ്റുപറയുന്നില്ല..
പക്ഷേ അതില്‍ ഇരിക്കുന്ന ആ കഷ്ണം മട്ടനിലാണ് ഞങ്ങള്‍ക്ക് എട്ടിന്റെ പണി കിട്ടിയത്.. നിറയെ മുടിയോടു കൂടിയ ആ കഷ്ണം.. വൃത്തിഹീനമായി നല്ല രീതിയില്‍ കഴുകാതെയും മറ്റും സംഭവിച്ചതാണ്. ഞങ്ങള്‍ നേരത്തെ കഴിച്ചതിലും കാണും ഇതുപോലെ ഒത്തിരി കഷ്ണങ്ങള്‍..
ഹോട്ടല്‍ വെയ്റ്ററോടു പറഞ്ഞപ്പോള്‍ വേറെ പ്ലേറ്റു തരാം എന്നതാണ് മറുപടി..
ബില്ല് കൊടുക്കാന്‍ നേരം ഹോട്ടല്‍ അധികൃതരോടു ചോദിച്ചപ്പോള്‍
'ആഹ് വെട്ടിയപ്പോള്‍ കയറിയതാവും എന്ന് എളിയ ഉത്തരം..'
ആ ഉത്തരം ഞങ്ങള്‍ക്ക് തൃപ്തികരമല്ല എന്ന് കൂടെ ഉണ്ടായിരുന്ന സുഹ്യത്ത് പറഞ്ഞപ്പോള്‍ പോയി കേസ്സ് കൊടുക്ക് ഞങ്ങള്‍ ഫുഡ് സേഫ്റ്റിക്കും കോര്‍പ്പറേഷനും കാശ് തന്നെയാ കൊടുക്കുന്നേന്നു ഹോട്ടല്‍ അധികാരി..
പിന്നെ തര്‍ക്കിക്കാന്‍ നിന്നില്ല ഞങ്ങള്‍.. മടക്കയാത്രയില്‍
അതിയായ വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ട ഞങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ ചികില്‍സ തേടി.. ഡോക്ടര്‍ Food Poision സ്ഥിതീകരിച്ചു...
രാത്രികാലങ്ങളില്‍ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവര്‍ ജാഗ്രതേ...
'നോക്കുകുത്തിയല്ലാത്ത ഒരു നിയമ വ്യവസ്ഥ ഉണ്ടേല്‍ ഞങ്ങള്‍ അതിനു പുറകേ പോകുവാന്‍ തീരുമാനിച്ചു'
https://www.facebook.com/Malayalivartha


























