നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഗൂഢാലോചന കുറ്റം ചുമത്തി നാടകീയമായി ഇന്ന് അറസ്റ്റ് ചെയ്തത്. രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഇപ്പോള്‍ ആലുവ പോലീസ് ക്ലബിലാണ് ദിലീപുള്ളത്. ഗൂഢാലോചനാ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നറിയുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.
കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞ് കാറില്‍ മടങ്ങുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. നടി നല്‍കിയ പരാതിയെ തുടര്‍ന്ന് ആദ്യം പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























