കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവം ദിലീപ് അറസ്റ്റില്‍

നടി ആക്രമിച്ച കേസില്‍ ക്ലൈമാക്‌സ്. മാസങ്ങള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങളും ഉഹാപോഹങ്ങളും അവസാനിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 18ന് കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ ജനപ്രിയ നായകന്‍ ദിലീപ്‌സം അറസ്റ്റില്‍ ഭവത്തിനു പിന്നില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചു. ഇതിനു പിന്നലെയാണ് അറസറ്റ്. ഇന്നു രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിമന തുടര്‍ന്നാണ് ഈ അറസ്റ്റ്. തുടക്കത്തില്‍ തന്നെ ഗൂഢാലോചന ഉണ്ട് എന്നു പോലീസ് സംശയിച്ചിരുന്നു എന്നാല്‍ ഇതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. സംഭവം നടന്നു രണ്ടാഴ്ച്ചയ്്ക്കുള്ളില്‍ നടിയെ ആക്രമിച്ച പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്യിരുന്നു എങ്കിലും ഇതിനു പിന്നില്‍ പര്‍സര്‍ സുനി മാത്രമല്ല എന്ന് ആരോപണം അന്നു മുതല്‍ സിനിമ മേഖലയില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു.
ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ തുടക്കം മുതലെ പിന്നില്‍ വ്യക്തമായ ഗൂഢലോചനയുണ്ട് എന്ന വാദം ശക്തമായി ഉയര്‍ത്തിരുന്നു. ജയിലില്‍ കിടന്നു പള്‍സര്‍ സുനി ദിലീപിന് കത്ത് എഴുതിയതും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പൂണ്ണിയേയും ഫോണില്‍ ബന്ധപ്പെട്ടതുമാണു കേസിന് പുതിയ വഴിത്തിരിവ് ആയത്. സംഭവത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യ നടത്തുന്ന സ്ഥാപനത്തില്‍ പോലീസ് തിരിച്ചില്‍ നടത്തിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഈ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നു എന്നു പള്‍സര്‍ സുനിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തിരച്ചില്‍. ദിലീപിനെ ചോദ്യം ചെയ്തതിനു പിന്നാലെ കാവ്യയ്ക്കും കാവ്യയുടെ മാതാവ് ശ്യാമളയ്ക്കും സംഭവത്തില്‍ മുഖ്യപങ്കുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
തന്നെ ബ്ലായ്ക്ക് മെയില്‍ ചെയ്യാന്‍ പള്‍സര്‍ സുനി ശ്രമിക്കുന്നു എന്നു കാട്ടി ദിലീപ് പോലീസില്‍ പരാതി നല്‍കി. ഇതോടൊപ്പം ജയിലില്‍ വച്ച് പള്‍സര്‍ സുനി ദിലീപിന്റെ മാനേജര്‍ അപ്പൂണ്ണിയേയും നാദിര്‍ഷയേയും വിളിച്ചതിന്റെ ശബ്ദരേഖയും ദിലീപിനെഴുതിയ കത്തും തെളിവായി നല്‍കിരുന്നു. എന്നാല്‍ ദിലീപ് നല്‍കിയ ശബ്ദരേഖയില്‍ കൃത്രിമം ഉള്ളതായി പോലീസ് സംശയിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ ദിലീപ് ഉണ്ട് എന്നു വാദം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു എങ്കിലും ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. രണ്ട് ആഴ്ച മുമ്പ് ദിലീപിനേയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയേയും 13 മണിക്കൂറോളം ആലുവ പോലീസ് €ബ്ബില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. അന്നു മുതല്‍ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ദിലീപിന്റെ പങ്ക് വ്യക്തമായതോടെ വരും ദിവസങ്ങളില്‍ മലയാള സിനിമ മേഖല കേന്ദ്രികരിച്ച് വളര്‍ന്നു വരുന്ന വന്‍ മാഫിയയുടെ തായ്‌വേര് ഇളകുമെന്നാണു പ്രതിക്ഷിക്കുന്നത്
https://www.facebook.com/Malayalivartha


























