ദിലീപിനെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി... ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്; കൊണ്ടു പോയത് കനത്ത പോലീസ് സുരക്ഷയില്‍ പോലീസ് വാനില്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി. ജാമ്യമില്ലാ വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് കനത്ത പോലീസ് സുരക്ഷയില്‍ പോലീസ് വാനില്‍ കൊണ്ടു പോയത്.
കൊച്ചിയില്‍ യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംവിധായകനും നടനുമായ നാദിര്‍ഷ, ദിലീപിന്റെ സഹോദരന്‍ അനൂപ്, മാനേജര്‍ അപ്പുണ്ണി എന്നിവരെ പൊലീസ് വീണ്ടും ചോദ്യംചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപ് അല്ലാതെ മറ്റാരും കസ്റ്റഡിയില്‍ ഇല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൃത്യമായ തെളിവുകളോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.
ദേശീയതലത്തില്‍ത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ കസ്റ്റഡിയില്‍ എടുത്ത ദിലീപിന്റെ അറസ്റ്റ് വൈകീട്ട് 6.30നാണ് രേഖപ്പെടുത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബപരമായ വിഷയത്തില്‍ ഇടപെട്ടതും നടിയോടുള്ള വൈരാഗ്യത്തിന് കാരണമായെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























