ദിലീപിന്റെ അഭിനയം പോലീസ് കസ്റ്റഡിയിലും; ദേഹാസ്വാസ്ഥ്യം അനുഭവിച്ച താരത്തിന്റെ കള്ളി പൊളിച്ച് പോലീസ്

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമ ലോകം ഒന്നടങ്കം ഞെട്ടിരിക്കുകയാണ്. ജൂണ്‍ 29 ന് ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എങ്കിലും അത് ഉണ്ടായില്ല. എന്നാല്‍ ഇന്നലെ അതിരാവിലെ 5.30ന് ദിലീപിനെ പോലീസ് രഹസ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം വരെ നീണ്ടു.
തുടര്‍ന്ന് ആറേമുക്കലോടെയാണു പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഏഴുമണിയോടെ താരത്തെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചു. ഈ സമയം പോലീസ് ക്ലബ്ബിനു ചുറ്റം വന്‍ ജനക്കുട്ടം ഉണ്ടായിരുന്നു. വൈകാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അറസ്റ്റു വിവരം സ്ഥിരീകരിക്കുകയായിരുന്നു. വാര്‍ത്തയറിഞ്ഞ് പോലീസ് ക്ലബ്ബില്‍ തടിച്ചു കൂടിയ ജനക്കുട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നെ കഷ്ട്ടപ്പെട്ടു. ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്ക് സംബന്ധച്ച് നിര്‍ണ്ണായക തെളിവു ലഭിച്ചതോടെയാണ് കാര്യങ്ങള്‍ അറസ്റ്റിലേയ്ക്കു നീങ്ങിയത്.
ദിലീപ് കുറ്റക്കാരനല്ല എന്നാണ് ഇതുവരെ മലയാള സിനിമാതാരങ്ങൾ കരുതിയിരുന്നത്. അത്രത്തോളം തീവ്രമായിരുന്നു ആ വിശ്വാസം. അറസ്റ്റ് സംഭവിച്ചതോടെ എന്തുപറയണമെന്നറിയാതെ ആകെ ആശയക്കുഴപ്പത്തിലാണ് താരങ്ങളും അണിയറപ്രവർത്തകരും. മുൻനിര താരങ്ങൾ ആരും പ്രതികരിച്ചിട്ടില്ല.പലരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്. താരസംഘടനയായ ‘അമ്മ’യുടെ പ്രതികരണം ലഭ്യമായിട്ടില്ല. മറ്റ് സിനിമാസംഘടനകളും നിശ്ശബ്ദത പാലിക്കുകയാണ്.
അറസ്റ്റ് സിനിമാമേഖലയിൽ എന്തു പ്രത്യാഘാതമുണ്ടാക്കുമെന്ന പ്രവചനം അസാധ്യം. ‘അമ്മ’യുടെ ട്രഷററാണ് ദിലീപ്. അറസ്റ്റിലായ സ്ഥിതിക്ക് അമ്മ എന്ത് നടപടിയാകും ദിലീപിനെതിരെ സ്വീകരിക്കുക എന്നത് വ്യക്തമല്ല.ക്രമിക്കപ്പെട്ടത് ‘അമ്മ’യിലെ അംഗംതന്നെയായത് സംഘടനയെ വെട്ടിലാക്കും.നടപടി അനിവാര്യമാകുന്നത് അവിടെയാണ്.മാത്രവുമല്ല ഇരയ്ക്കൊപ്പം നിന്നില്ല എന്നതിന്റെ പേരിൽ താരസംഘടന മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ നിന്നുപോലും വിമർശനം നേരിട്ടുകഴിഞ്ഞു.
ദേശീയതലത്തില്‍ത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ കസ്റ്റഡിയില്‍ എടുത്ത ദിലീപിന്റെ അറസ്റ്റ് വൈകീട്ട് 6.30നാണ് രേഖപ്പെടുത്തിയത്.
ദിലീപിനെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബപരമായ വിഷയത്തില്‍ ഇടപെട്ടതും നടിയോടുള്ള വൈരാഗ്യത്തിന് കാരണമായെന്നാണ് വിവരം.
ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനിടെ അറസ്റ്റ് അനിവാര്യമെന്ന് അറിയിച്ചപ്പോൾ ദിലീപ് പൊട്ടിക്കരയുകയായിരുന്നു. തുടര്‍ന്ന് മകളെയും ബന്ധുക്കളെയും കാണണമെന്ന് ദിലീപ് പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആരെയും ഈ ഘട്ടത്തില്‍ കാണാന്‍ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ച്ചയായ ചോദ്യം ചെയ്യലും പിരിമുറുക്കവും അപമാനവും കാരണം ദിലീപ് ആകെ അവശനായി. സമയാസമയം ഭക്ഷണം നല്‍കിയെങ്കിലും അത് കഴിക്കാന്‍ ദിലീപ് തയ്യാറായില്ല. തളര്‍ച്ച തോന്നിയ ഉടന്‍ ഡോക്ടറെ വിളിച്ചു വരുത്തി ദിലീപിനെ പരിശോധിച്ചു. കൂടുതല്‍ ടെന്‍ഷനാണ് ദിലീപിനെ ബാധിച്ചത്. ബിപി വളരെ കൂടുതലാണെന്നാണ് ഡോക്ടറുടെ വിലയിരുത്തിയത്.
തനിക്ക് നടിയോട് വൈരാഗ്യമുണ്ടായിരുന്നതായി പൊലീസിനോട് ദിലീപ് സമ്മതിച്ചതായാണ് വിവരം. കുടുംബ ജീവിതത്തില്‍ നടി നടത്തിയ ഇടപെടലാണ് അവരോടുളള പകയ്ക്ക് കാരണമെന്നും ദിലീപ് പറഞ്ഞതായിട്ടാണ് അറിയുന്നത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്‌റ്റെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























