വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ റിലീസ് ചെയ്യാനിരുന്നത് സെപ്റ്റംബര്‍ പത്തിന്; രണ്ട് മാസം മുമ്പേ അറസ്റ്റിലായി

ചില കാര്യങ്ങള്‍ നിമിത്തമാകാറുണ്ടെന്ന് പറയുന്നതു പോലെയാണ് ദിലീപിന്റെ അവസ്ഥ. താന്‍ ചെയ്ത പല ചിത്രങ്ങളുടേയും കഥാപാത്രങ്ങളുടെ അവസ്ഥയിലാണ് ദിലീപ്. ഏറെ പ്രതീക്ഷിച്ച വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രം റിലീസ് ചെയ്യാനിരുന്നത് സെപ്റ്റംബര്‍ പത്തിനാണ്. എന്നാല്‍ കൃത്യം 2 മാസം മുമ്പ് ദിലീപ് ജയിലിയായി. അതും ജൂലയ് 10ന് വന്നത് തികച്ചും യാഥൃശ്ചികം. ദിലീപിന്റെ അറസ്റ്റോടെ പ്രേക്ഷകരുടെ മനസില്‍ ഈ ചിത്രങ്ങള്‍ ഓടിയെത്തുകയും ചെയ്യുന്നുണ്ട്. മീശമാധവന്‍ മുതല്‍ കിംഗ്‌ലെയര്‍ വരെ ദിലീപിന്റെ തന്ത്രങ്ങള്‍ നമ്മള്‍ കണ്ടതാണ്. അതേസമയം റണ്‍വേ മുതല്‍ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ വരെ ജയില്‍ ചിത്രങ്ങളുമുണ്ട്.
അതേ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് റിമാന്‍ഡിലായി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതോടെ ഇന്ന് രാവിലെ 7.30തോടെയാണ് ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചത്. ദിലീപിന്റെ വീട്ടില്‍ നിന്നും കുറച്ചു സമയം മാത്രം യാത്ര ചെയ്താല്‍ എത്താന്‍ കഴിയുന്നതാണ് ആലുവ സബ് ജയിലില്‍. തടവറയിലായായ താരത്തിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കില്ല. മറ്റ് സാധാരണ തടവുകാര്‍ക്കുള്ള സൗകര്യം മാത്രമാണ് ദിലീപിന് ലഭിക്കുക. താരത്തെ മറ്റ് തടവുകാര്‍ ആക്രമിക്കാനുള്ള സാഹചര്യം പരിഗണിച്ച് പ്രത്യേകം സെല്‍ നല്‍കാന്‍ തീരുമാനമുണ്ട്.
ഇപ്പോള്‍ ദിലീപിനെ ആലുവയിലെ ജയിലറുടെ ഓഫീസിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലിലേക്ക് ഉടന്‍ മാറ്റും. താരത്തെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നാളെ മാത്രമാണ് ശ്രമിക്കുക. ഇതേസമയം തന്നെ ജാമ്യം ലഭിക്കാന്‍ വേണ്ടി ദിലീപിന്റെ അഭിഭാഷകര്‍ നാളെ കോടതിയെ സമീപിക്കും. താരത്തിന് എതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണ് എന്നതാണ് ആരോപണം. രാവിലെ ഏഴു മണിയോടെയാണ് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഐപിസി 120 ബി വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 19 തെളിവുകള്‍ ദിലീപിനെതിരായി് പൊലീസ് ഹാജരാക്കി.പള്‍സര്‍ സുനിക്ക് ഒന്നര കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്നാണ് സൂചന.
അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ പൊലീസ് ക്ലബില്‍നിന്ന് ദിലീപിനെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് എത്തിച്ചത്. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ആറരയോടെയായിരുന്നു അറസ്റ്റ്.
അതേസമയം അതേസമയം, തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍നിന്ന് ജയിലിലേക്കു കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരോട് ദിലീപ് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ വസതിയില്‍നിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്. ജയിലില്‍ പ്രവേശിപ്പിക്കുന്ന വേളയിലും നാട്ടുകാര്‍ കൂവലോടെയാണ് താരത്തെ സ്വീകരിച്ചത്. താരം ആലുവക്കാര്‍ക്ക് അപമാനമാണെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
ദിലീപിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ ആണ് ഹാജരായത്. ആലുവ പൊലീസ് ക്ലബ്ബില്‍നിന്നും ദിലീപിമായുള്ള വാഹനം രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി വരുമ്പോള്‍ സ്ഥലത്ത് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും എത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് എല്ലാം കഴിയട്ടെ എന്നും പറയാനുള്ളതെല്ലാം പിന്നീട് പറയാമെന്നുമാണ് ദിലീപ് പ്രതികരിച്ചതും. തിരിച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ നിന്നും ഇറങ്ങുന്നേരം ഭയപ്പെടാനില്ലെന്നുമാണ് താരം പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























