ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ അമ്മ' അടിയന്തര യോഗം ചേരണമെന്ന് ബാലചന്ദ്ര മേനോന്‍

യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ ഉടന്‍ അടിയന്തര യോഗം വിളിക്കണമെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അമ്മ ഭാരവാഹികള്‍ക്ക് അദ്ദേഹം കത്തയച്ചു.
നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘടനയിലെ അംഗങ്ങള്‍ക്കുമുന്നില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദമാക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha
























