കാവ്യയുടെ 'ലക്ഷ്യ'യില്‍ സുനി എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്താകുന്നു. നടി കാവ്യമാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന 'ലക്ഷ്യ'എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
സമീപത്തെ കടയില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. 'ലക്ഷ്യ'യില്‍ നിന്ന് സുനിക്ക് പണം കൈമാറി എന്നതിനുള്ള തെളിവുകളും ലഭിച്ചെന്നാണ് വിവരങ്ങള്‍.
https://www.facebook.com/Malayalivartha
























