'D' കമ്പനി ദാവൂദിനെ പോലെയാകാന്‍ കൊതിച്ച അധോലോക മനസ്സ്

ദാവൂദ് ഇബ്രാഹ്മിന്റെ ഡി കമ്പനി പോലെ പുട്ടുകട മുതല്‍ സിനിമനിര്‍മ്മാണം വരെ പരന്നുകിടക്കുന്ന ബിസിനസ്സ് സാമ്രാജ്യം. മിമിക്രിക്കാരന്‍ ഗോപാലകൃഷ്ണന്റെ വളര്‍ച്ചയും അധോലോകത്തിലെ മാസ്മരിക കാഴ്ചപോലെ.
തന്റെ ബിസിനസ്സ് സാമ്രാജ്യത്തിനും ദിലീപ് നല്‍കിയ പേര് ഡി കമ്പനി എന്നു തന്നെ. ഫാസ അസോസിയേഷന്‍ എന്ന പേരില്‍ ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തനിക്കുവേണ്ടി ഒരുക്കി നിര്‍ത്തി. വിരോധമുളള നടമന്‍മാരുടെ പ്രത്യേകിച്ച് മോഹല്‍ലാലിന്റെയും, പ്രിഥ്വിരാജിന്റെയും സിനിമകള്‍ ഫാന്‍സ് അസോസിയേഷനെ ഉപയോഗിച്ച് കൂകി വിളിച്ചു. തീയറ്ററില്‍ ബഹളമുണ്ടാക്കി. കുടുംബസദസ്സുകളെ തീയറ്ററില്‍ നിന്നകറ്റുന്ന ഗുണ്ടാ ശൈലി.
കൊച്ചിയിലെ ഗുണ്ടകളെ ഒപ്പം നിര്‍ത്തി അധോലോകരാജാവാകുന്ന കാഴ്ച. ട്വന്റി 20 സിനിമയോടെ അമ്മയെ കയ്യിലെടുത്തു. താരലോകം കീഴടക്കി. താര പരിവേഷത്തില്‍ ലഭിക്കുന്ന വ്യവസായ സുഹൃത്തുക്കളുടെ പണമുപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റും, ബ്ലേഡ് ഇടപാടുകളും. എതിര്‍ ശബ്ദങ്ങളെ നിര്‍ദയം അടിച്ചൊതുക്കി.
പണം നിറയെ കൈവന്നപ്പോള്‍ സിനിമാ നിര്‍മ്മാണത്തിലേക്കും, വിതരണത്തിലേക്കും ചുവടുകള്‍ വച്ചു. റിയല്‍ എസ്‌റ്റേറ്റ് പൊടിപൊടിച്ചു. കൊച്ചിയെ നിയന്ത്രിക്കുന്ന ഗുണ്ടാ നേതാവ്.
മോഹങ്ങള്‍ അവിടെയുമവസാനിക്കുന്നില്ല. ഭാര്യ മഞ്ജുവിനോടൊപ്പം ജീവിക്കുമ്പോള്‍ തന്നെ കാവ്യയെയും കൂടെക്കൂട്ടി. കാവ്യയുടെ വിവാഹം തകര്‍ത്തതില്‍ മുഖ്യപങ്ക്. ആരെയും എന്തും ചെയ്യുമെന്ന് ക്രിമിനല്‍ മനസ്സ്. ഒടുവില്‍ പള്‍സര്‍ സുനിക്ക് ഒന്നരക്കോടി വാഗ്ദാനം ചെയ്ത് നിര്‍ഭയ മോഡല്‍ പീഡനവും, ബ്ലാക്‌മെയിലിംഗിനുവേണ്ടി വീഡിയോ റിക്കോഡിങും
മുന്‍പ് രണ്ടു നടികള്‍ക്കെതിരെ നടന്ന സമാന ബ്ലാക്‌മെയിലിംഗ് സംഭവങ്ങളും ഈ നരാധമന്റെ ക്രിമിനല്‍ പശ്ചാത്തലവുമായി ചേര്‍ത്ത്‌ന്വേഷിക്കേണ്ടതു തന്നെ. ദിലീപ് എന്ന അധോലോക നായകന്‍ മലയാള സിനിമയുടെ ചരമക്കുറിപ്പെഴുതാതിരിക്കാന്‍ ഇനിയും പഴുതടച്ച അന്വേഷണം പോലീസ് തുടരണം.
കേരളത്തിനെ വിലക്കെടുക്കുന്ന സ്ത്രീയുടെ മാനം വിലയ്ക്കു വയ്ക്കുന്ന അധോലോക ശൈലി നമുക്കു വേണ്ട.
https://www.facebook.com/Malayalivartha
























