ആരേയും കൂസാത്ത ദിലീപ്

ആലുവ പോലീസ് ക്ലബിലെ സാധാരണ മുറിയില്‍ പ്ലാസ്റ്റിക് കസേരയില്‍ ഉറങ്ങാതിരുന്നു നേരം വെളുപ്പിച്ച് മലയാള സിനിമയെ ഉളളം കൈയില്‍ കൊണ്ടു നടന്ന നടന്‍. പലപ്പോഴും തേങ്ങി കരഞ്ഞു. വീഴ്ചയുടെ ആഘാതം വലുതായിരുന്നു.
അഹങ്കാരം തലയ്ക്കുപിടിച്ച് ആരെയും വെല്ലുവിളിക്കുന്ന ഗര്‍വ്വ്. മാധ്യമപ്രവര്‍ത്തകരെ തന്തയ്ക്കുവിളിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ മഞ്ഞ പത്രങ്ങളെന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന ഗുണ്ടാ പോര്‍വിളി. ഒക്കെയവസാനിച്ച് ഒറ്റപ്പെടലില്‍ തേങ്ങുമ്പോഴും ഇനിയും തന്നെ രക്ഷപെടുത്താന്‍ താരങ്ങളും രാഷ്ട്രിയ നേതൃത്വവും എത്തുമെന്ന ആത്മവിശ്വാസം.
അഡ്വക്കേറ്റ് രാംകുമാറിനെപ്പോലുളള മുതിര്‍ന്ന അഭിഭാഷകരുടെ പിന്തുണ. ദിലീപ് എന്ന പ്രതിനായകന്‍ കേരളം വെറുക്കുന്ന നരാധമനായി മാറിയപ്പോഴും പോലീസ് കസ്റ്റഡിയിലും ബോണ്‍ ക്രിമിനലിനെപ്പോലെ മാധ്യമപ്രവര്‍ത്തവര്‍ക്ക് മുന്നില്‍ ആത്മവിശ്വാസം അഭിനയിച്ചു.
പട്ടുമെത്തയില്‍ ഉറങ്ങിയിരുന്ന താരരാജാവ് ഇനി ആലുവ സബ്ജയിലിലെ നിലത്ത്. ഇന്നലെ വരെ ജയ് വിളിച്ചവര്‍ കൂകിവിളിക്കുന്നു. കൈയ്യില്‍കിട്ടിയാല്‍ അടിച്ചു കൊന്നുകളയുമോ എന്ന് പോലീസ് ഭയക്കുന്നു.
ദേ പുട്ട് കടയൊക്കെ പപ്പടം പോലെയാക്കി. കേരളത്തിലങ്ങോളം പോസ്റ്ററുകളും ഫ്‌ലക്‌സുകളും കീറിയെറിഞ്ഞു. നടിയുടെ മാനത്തിന് വിലയിട്ട നരാധമനെ തെരുവില്‍ ജനം കൂകി വിളിക്കുന്നു. മുഖത്ത്് ചിരി വരുത്തി പിടിച്ചു നില്‍ക്കാനുളള അവസാന ശ്രമങ്ങള്‍. പിടിവീണെന്നറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു.
ജനപ്രിയ നായകന്‍ കേരളം വെറുക്കുന്ന വില്ലനായി മാറി.
https://www.facebook.com/Malayalivartha
























