കുടുംബ പ്രേക്ഷകരെ വെറുപ്പിച്ച് ദിലീപ്

ദിലീപ് ജനപ്രീയനായതിന് പിന്നില്‍ കുട്ടികളുടെയും വീട്ടമ്മമാരുടെയും പങ്ക് ചെറുതൊന്നുമല്ല. ദിലീപിനോട് വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും പ്രേത്യേക ആരാധനയായിരുന്നു. കാരണം ദിലീപിന്റെ സിനിമകള്‍ കൂടുതലും കുടുംബ പ്രശ്‌നങ്ങളില്‍ നര്‍മ്മം കലര്‍ത്തി കൈകാര്യം ചെയ്തവയായിരുന്നു. ഇവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകവും ഇതുതന്നെയാണ്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ബന്ധമുണ്ടെന്ന് കേട്ട ഉടന്‍ കുടുംബ പ്രേക്ഷകരുടെ പ്രാര്‍ത്ഥന ഈ വൃത്തികെട്ട കേസില്‍ ദിലീപിന് ഒരിക്കലും ബന്ധമുണ്ടാകരുതേ എന്നായിരുന്നു. എന്നാല്‍ ജയിലിലായതോടുകൂടി ദിലീപിന്റെ തനി സ്വഭാവം എന്താണെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. കുടുംബ പ്രേക്ഷകരടെ ചോദ്യം ഇതാണ് ദിലീപ് ഒരു പെണ്‍കുട്ടിയുടെ പിതാവാണ് എന്ന കാര്യം എന്തെ മറന്നുപോയി?

അതുപോലെ തന്നെ ദിലീപും മഞ്ജുവാര്യരും ബന്ധം വേര്‍പെടുത്തിയ ശേഷം ഇവരുടെ മകളായ മീനാക്ഷിയെ കുറിച്ചും മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞു. മീനാക്ഷി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആശങ്കയ്ക്ക് വകയില്ലെന്ന് ദിലീപും മഞ്ജുവും ഒരേ സ്വരത്തില്‍ തന്നെ പറഞ്ഞു. ദിലീപിനോടാണ് മീനാക്ഷിക്ക് ഇഷ്ടം എന്നതുകൊണ്ട് തന്നെ താരത്തിനൊപ്പമാണ് താമസവും. എന്തായാലും രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞപ്പോള്‍ മകളുടെ പേരില്‍ വഴക്കു കൂടാന്‍ രണ്ട് പേര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല. മീനാക്ഷിയെ ദിലീപിനെ ഏല്‍പിച്ചിട്ടാണ് മഞ്ജു പോന്നത്. ഇവിടെയും പ്രേക്ഷകരുടെ സപ്പോര്‍ട്ട് മുഴുവന്‍ ദിലീപിനായിരുന്നു. നല്ല അച്ഛനായതുകൊണ്ടാകും മീനാക്ഷി ദിലീപിനൊപ്പം നില്‍ക്കുന്നത് എന്ന് അവര്‍ ഉറപ്പിച്ചു. എന്നാല്‍ പ്രേക്ഷകരുടെ നിഗമനകളെല്ലാം തെറ്റായിരുന്നു എന്ന രീതിയിലുള്ള വാര്‍ത്തകളാണ് അവര്‍ ഇപ്പോള്‍ കേള്‍ക്കുന്നത്.

എന്നാല്‍ പലരും മഞ്ജു എന്ന അമ്മയെ പഴിച്ചെങ്കിലും മകള്‍ക്ക് അച്ഛനോടുള്ള ഇഷ്ടം അറിയാവുന്ന മഞ്ജു പറഞ്ഞത്. ഇങ്ങനെയായിരുന്നു. മീനാക്ഷി അവളുടെ അച്ഛനെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ തമ്മിലുള്ള ബന്ധമെന്താണെന്നും മറ്റാാരെക്കാളും നന്നായി തനിക്കറിയാമെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ദിലീപ് മകള്‍ മീനാക്ഷിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. മറ്റേതൊരു അച്ഛനെയും പോലെ തന്റെ മകളെ താന്‍ ഏറെ സ്‌നേഹിക്കുന്നു എന്നാണ് ദിലീപ് പറഞ്ഞത്. മീനാക്ഷിയോട് തനിക്ക് അധികം വഴക്കിടാന്‍ സാധിക്കില്ല. താന്‍ എന്തു തന്നെ പറഞ്ഞാലും അവള്‍ അമ്മയുടെ അടുത്തേക്ക് ഓടിപ്പോകുകയൊന്നുമില്ല. എന്നിരിക്കിലും അവളോട് ദേഷ്യപ്പെടാന്‍ സാധിക്കില്ല. അവള്‍ക്ക് അമ്മയും അച്ഛനും ഞാന്‍ തന്നെയാണെന്നും ദിലീപ് പറഞ്ഞിരുന്നു. അതൊക്കെ എല്ലാം തന്നെ സിനിമയിലേതുപോലെതന്നെ അഭിനയമായിരുന്നു എന്ന് എല്ലാവരും മനസിലാക്കുന്നു. ഒരു നല്ല അച്ഛനാകാന്‍ ദിലീപിന് സാധിച്ചില്ല എന്നാണ് കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.
മകളെ വിട്ടുകിട്ടാന്‍ മഞ്ജു സമ്മര്‍ദ്ദവും നിയമപോരാട്ടവും തുടങ്ങുമെന്നാണ് സിനിമാ ലോകത്ത് നിന്ന് ലഭിക്കുന്ന സൂചന. മകളുടെ നിലപാട് അറിയാനും ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രമം തുടങ്ങുമെന്നാണ് സൂചന. കാവ്യയെ ദിലീപ് വിവാഹം ചെയ്തതോടെ മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് നടന്നില്ല. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് ശ്രമവും ഉണ്ടായില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മീനാക്ഷിയെ ഒപ്പം കൂട്ടാന്‍ മഞ്ജു ശ്രമിക്കുമെന്നാണ് ഏവരും കരുതുന്നത്. അതുതന്നെയാണ് കുടുംബ പ്രേക്ഷകരും ആഗ്രഹിക്കുന്നത്.
ദിലീപിന് ഉടന്‍ ജാമ്യം കിട്ടാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ഇടപെടല്‍ മകളുടെ കാര്യത്തില്‍ ഉണ്ടാകണമെന്ന ഉപദേശം സുഹൃത്തുക്കള്‍ക്കിടയില്‍ സജീവമാണ്. മീനാക്ഷിയെ മാനസികമായി പിന്തുണച്ച് മഞ്ജുവിന്റെ സുഹൃത്തുക്കള്‍ ബന്ധപ്പെടുന്നുണ്ട്. തളരരുതെന്ന ഉപദേശവും നല്‍കുന്നു. എന്നാല്‍ അച്ഛന്റെ അറസ്റ്റ് ആരേയും പോലെ മീനാക്ഷിയേയും വേദനിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നിയമപോരാട്ടത്തിലേക്ക് മകളെ ഉടന്‍ വലിച്ചിടാന്‍ മഞ്ജു തയ്യാറാകില്ല. എന്തിരുന്നാലും ഇനി മീനാക്ഷി മഞ്ജുവിന്റെകൂടെ നിന്നാല്‍ മാത്രമേ സുരക്ഷിതയായിരിക്കു എന്നാണ് കുടുംബ പ്രേക്ഷകരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha
























