അമ്മയില്‍ നിന്ന്പ്രതികരണമുണ്ടായില്ലെങ്കില്‍ നിലപാടറിയിക്കുമെന്ന്പൃഥ്വി

അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാടറിയിക്കും എന്ന ശക്തമായ പ്രതികരണവുമായി പൃഥ്വിരാജ്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്. മമ്മൂട്ടിയുടെ വസതിയില്‍ വച്ച് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നടക്കുകയാണ്. ഇതില്‍ പങ്കെടുക്കാനായി വരുന്ന വഴിക്കാണ് പൃഥ്വിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അമ്മയില്‍ നിന്ന് താനുള്‍പ്പെടുന്നവരുടെ അഭിപ്രായം ഉള്‍പ്പെടുത്തി പ്രസ്താവനയുണ്ടാകുമെന്നാണ് കരുതുന്നത്. അതുണ്ടാകാത്ത പക്ഷം തന്റെ നിലപാട് അറിയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്ക് പ്രത്യക്ഷമായ രീതിയില്‍ ഏറ്റവും അധികം പിന്തുണ നല്കിയ നടനാണ് പൃഥ്വിരാജ്. അതിനാലാണ് ദിലീപിന്റെ അറസ്റ്റിന് ശേഷം അദ്ദേഹത്തിന്റെ പ്രതികരണം മാധ്യമങ്ങല്‍ ആരാഞ്ഞതും.
കൊച്ചിയില്‍ പ്രമുഖ നടി ആക്രമണത്തിന് ഇരയായ സംഭവത്തെതുടര്ന്ന്്് തന്റെ ചിത്രങ്ങളില്‍ ഇനിയൊരിക്കലും സ്ത്രീ വിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന പ്രതിജ്ഞയുമായി പൃഥ്വിരാജ് മുന്നോട്ടു വന്നിരുന്നു. ഇതിന് മുമ്പ് തന്റെ കഥാപാത്രങ്ങള്‍ പറഞ്ഞ സ്ത്രീ വിരുദ്ധ പരാമര്ശങ്ങള്‍ക്കെതിരെ നടന്‍ പൊതുസമൂഹത്തോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു, മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നടന്‍ തന്റെ ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ മാപ്പ് പറയുന്നത്.
താന്‍ പക്വത കൈവരിക്കാത്ത സമയത്താണ് ഇത്തരത്തിലുള്ള സ്ത്രീ വിരുദ്ധ പരാമര്ശങ്ങള്‍ നടത്തിയ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ളതെന്നും തന്റെ കഥാപാത്രങ്ങളുടെ പരാമര്ശങ്ങള്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നും അവ നേടിത്തന്ന ഓരോ കൈയടിക്കും താന്‍ തലകുനിക്കുന്നതായും പൃഥ്വി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
ആക്രമണത്തിന് ഇരയായ താരത്തിന്റെ അസാമാന്യ ധൈര്യമാണ് അവരെ ഉടന്‍ ചലച്ചിത്ര രംഗത്തേക്ക് മടക്കി കൊണ്ട് വരുന്നതെന്നും അമ്മയ്ക്കും ഭാര്യയ്ക്കും ശേഷം മറ്റൊരു അസാമാന്യ ധൈര്യത്തിനും തന്റെടത്തിനുമാണ് താന്‍ സാക്ഷിയാകുവാന്‍ പോകുന്നതെന്നും പൃഥ്വി അന്ന് ഫെയ്ബുക്കില്‍ കുറിച്ചിരുന്നു. പൃഥ്വീരാജ് നായകനാകുന്ന ആദം എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിനു മുന്നിലേക്ക് വന്നത്.
https://www.facebook.com/Malayalivartha
























