അവസാന നിമിഷം നായകനെ രക്ഷപെടുത്താനുള്ള കളികളെല്ലാം സജീവം: കോടികള്‍ വാരിയെറിയാന്‍ സംഘങ്ങള്‍ കൊച്ചിയിലും തലസ്ഥാനത്തും സജീവം... വീണ്ടും ട്വിസ്റ്റുകള്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍

തീര്‍ന്നില്ല കളി. ദിലീപിനെ കേസില്‍ നിന്നും എങ്ങനെ ഊരിക്കാം എന്നതിനെ കുറിച്ച് കൊച്ചി എന്ന സിനിമാ തലസ്ഥാനത്ത് കുറുക്ക് വഴി തേടുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമായി.സ്വാമി ഗംഗേശാനന്ദയുടെ കേസിലും വടക്കാഞ്ചേരി പീഡന കേസിലും സംഭവിച്ചത് ദിലീപ് കേസിലും ആവര്‍ത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
കേസിലെ പ്രധാന സാക്ഷിയായ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ കോടതിയില്‍ കൂറുമാറ്റിക്കുക എന്ന അതീവ ഗുരുതരമായ തന്ത്രമാണ് എതിര്‍കക്ഷികള്‍ പയറ്റുന്നത്. യഥാര്‍ത്ഥത്തില്‍ നടിക്ക് ദിലീപിനെ ജയിലില്‍ അടയ്ക്കണമെന്ന വ്യാമോഹമൊന്നും ഉണ്ടായിരുന്നില്ല. മഞ്ജു വാര്യര്‍ക്കും അത്തരം വ്യാമോഹങ്ങള്‍ ഉണ്ടായിരുന്നില്ല. ഭാവിയില്‍ ഇത്തരം തരികിടകള്‍ ദിലീപ് നടത്തരുതെന്ന ലക്ഷ്യം മാത്രമാണ് നടിക്കുണ്ടായിരുന്നത്.
മഞ്ജു വാര്യര്‍ ദിലീപിന്റെ ഇന്നത്തെ അവസ്ഥയില്‍ അതീവ ദു:ഖിതയാണ്. മീനാക്ഷിയുടെ കാര്യത്തിലാണ് ഏറെ വിഷമം. അച്ഛനെ ജയിലിലാക്കാന്‍ അമ്മ കൂട്ടു നിന്നു എന്ന് മീനാക്ഷി ധരിച്ചാല്‍ എന്ത് സംഭവിക്കുമെന്നാണ് മഞ്ജു ചിന്തിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ മുഖ്യമായും സഹായിക്കുന്നത് മഞ്ജുവാണ് . വിഷയം ഇപ്പോള്‍ മഞ്ജുവിന്റെയും കൈയിലല്ല. അതിനപ്പുറം കേരളം ഏറ്റെടുത്തു കഴിഞ്ഞു. സിനിമാലോകത്തു പ്രിത്വിരാജിന്റെ നേതൃത്വത്തില്‍ യുവതലമുറ ശക്തമായി രംഗത്തുണ്ട്. എന്നാല്‍ കേസ് ഇനിയും വഷളായാല്‍ പരിക്ക് പറ്റുമെന്ന ഭയം മുകേഷിനെ അലട്ടുന്നു. നടന്‍ സിദിഖ് ദിലീപിനായി രംഗത്തുണ്ട്.
ആക്രമിക്കപ്പെട്ട നടി കൂറുമാറിയാല്‍ കേസിന്റെ ഗതി അധോഗതിയാവും. പലവിധത്തിലുമുള്ള സമ്മര്‍ദങ്ങള്‍ സിനിമാലോകത്തുനിന്നും നടിക്കുണ്ടാകാനിടയുണ്ട്. ഇക്കാര്യം മനസ്സിലാക്കിത്തന്നെ ഒരു വിഭാഗം ശക്തമായ പിന്തുണയാണ് നല്‍കുന്നത്. പള്‍സര്‍ സുനിയും മറ്റ് സാക്ഷികളും കൂറുമാറിയാലും ഇതു തന്നെയായിരിക്കും അവസ്ഥ. സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല. സെന്റിമെന്റ്‌സ് വര്‍ക്ക് ചെയ്താല്‍ കളി പാളും. അങ്ങനെ പാളാനുള്ള സാധ്യത പീഡന കേസുകളില്‍ തള്ളികളയാനാവില്ല.
മലയാള സിനിമയിലെ വന്‍ തോക്കുകളാണ് ഇക്കാര്യത്തില്‍ ഇടപെടുന്നത്. ദിലീപിനെ പരസ്യമായി തള്ളി പറഞ്ഞ സഹോദരങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കേസ് ഇത്തരത്തില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ സിനിമ കാണാന്‍ ആരും ഉണ്ടാവില്ലെന്നാണ് ദിലീപിന്റെ ആശ്രിതര്‍ വാദിക്കുന്നത്.
സ്വാഭാവികമായും ആക്രമിക്കപ്പെട്ട നടിക്ക് സിനിമാരംഗത്തെ പ്രമുഖരുമായി യുദ്ധം ചെയ്യാനുള്ള ധൈര്യം ഉണ്ടാകണമെന്നില്ല. ദിലീപിന്റെ ജീവിതം ഇതിലുമേറെ തകര്‍ക്കരുതെന്നാണ് അഭ്യുദയകാംക്ഷികളുടെ അപേക്ഷ. ദിലീപിനെ ആശ്രയിച്ചു സിനിമാലോകത്തു കഴിയുന്ന ഒരു വിഭാഗമാളുകള്‍ സെന്റിമെന്റ്‌സ് പറഞ്ഞു രംഗത്തുണ്ട്. എല്ലാം സിനിമാക്കഥ പോലെയാകാതിരുന്നാല്‍ ദിലീപിന് ജീവപര്യന്തം ഉറപ്പാണ്.
https://www.facebook.com/Malayalivartha
























