വിപിന്റെ ഫേസ്ബുക്ക് വൈറല്‍: 'ഇത് ഞങ്ങളുടെ അവസാന സെല്‍ഫി'; നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി

നേരത്തെ മുതല്‍ ആരാധകര്‍ ചോദിച്ച ആ ചോദ്യത്തിന് ഉത്തരമായി. ആരാണ് സുരഭിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ അയാള്‍ എവിടെ. അവാര്‍ഡ് ലഭിച്ചിട്ടും സുരഭി ഒരക്ഷരം പോലും ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഇപ്പോള്‍ അതിനെല്ലാം മറുപടിയായിരിക്കുകയാണ്. നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് ഭര്‍ത്താവ് വിപിന്‍ സുധാകറുമായി സുരഭി പിരിഞ്ഞത്. വിപിന്‍ തന്നെയാണ് ഈ വാര്‍ത്ത ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
നടിയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞിരിക്കുകയായിരുന്നുവെന്നും പറയുന്നു. ഇത് അവസാന സെല്‍ഫിയാണെന്നും ഞങ്ങള്‍ വിവാഹമോചിതരാകുന്നുവെന്നും ഫോട്ടോ സഹിതം കുറിച്ചു. സംഭവത്തില്‍ കമന്റുകള്‍ ഒന്നുമില്ലെന്നും ഇനി നല്ല സുഹൃത്തുക്കളായിരിക്കുമെന്നും വിപിന്റെ പോസ്റ്റില്‍ പറയുന്നു.
2016ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്.
രണ്ടര വര്‍ഷം മുമ്പ് നടന്ന അജ്ഞാത വിവാഹത്തിനുശേഷം നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി, കോഴിക്കോട് കുടുംബക്കോടതിയില്‍, വച്ചാണ് ഇരുവരും പിരിഞ്ഞത്. വിവാഹശേഷം ഒരിക്കല്‍പ്പോലും വിപിനെ ലൈംലൈറ്റില്‍ കണ്ടിട്ടില്ലെന്നതാണ് ഇരുവരും തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടുണ്ടെന്ന സംശയത്തിലേക്ക് സോഷ്യല്‍മീഡിയയെ എത്തിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി.
വിവാഹം നടന്നത് അത് കൊണ്ട് തന്നെ സുരഭിയുടെ വിവാഹം കഴിഞ്ഞ കാര്യവും എം80 മൂസയുടെ തീവ്ര ആരാധകരല്ലാതെ അധികമാരും അറിഞ്ഞിരുന്നില്ല. പ്രേക്ഷകര്ക്കെല്ലാം ഇപ്പോള് ദേശീയ പുരസ്‌കാരം നേടിയ നടി സുരഭി ലക്ഷ്മിയെ മാത്രമേ അറിയൂ. അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെയായി തിരക്കിലാണ് സുരഭി. ചോദ്യത്തിന് മറുപടി അഭിമുഖങ്ങളില വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള് എന്തുകൊണ്ടോ സുരഭി അത് മറച്ചുവയ്ക്കുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലും ഭര്ത്താവിനെ കുറിച്ച് പറയാന് സുരഭി തയ്യാറായില്ല. വീട്ടില് അമ്മയും അമ്മൂമ്മയും സഹോദരങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു നടിയുടെ പ്രതികരണം. 2014 ഒക്ടോബര് 10 ന് ഗുരുവായൂര് അമ്പലനടയില് വച്ചായിരുന്നു അന്ന് പാത്തുവായി അറിയപ്പെട്ട സുരഭി ലക്ഷ്മിയുടെ വിവാഹം. വിപിനുമായുള്ള വിവാഹം വളരെ ലളിതമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തി പങ്കെടുത്തത്. വിവാഹ ശേഷം സുഹൃത്തുക്കള്ക്ക് വേണ്ടി സത്കാരവും നടത്തിയിരുന്നു. വിവാഹക്കാര്യം എന്തിന് മറച്ചുവയ്ക്കുന്നുവെന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായി. 
അതോടൊപ്പം ജൂലൈ 8 ന് വിപിന്‍ ഇട്ട പോസ്റ്റും ഇതോടൊപ്പം ചേര്‍ത്തുവെക്കാം.
എനിക്ക് വാശി ആയിരുന്നു ജനിച്ചപ്പോള്‍ എപ്പോളും എല്ലാം കിട്ടണമെന്നഉം. എല്ലാം സ്വന്തമാക്കണമെന്നും നീന്താന്‍ പടിക്കുമ്പള്‍ മുട്ടുകുത്തി നടക്കണം. നടക്കാന്‍ തുടങ്ങുമ്പല്‍ ഓടണം. പിന്നെ സായികില്‍ വേണം. സായികില്‍ കഴിഞ്ഞപ്പോള്‍ ബൈക്ക് വേണം. ബൈക് പഠിച്ചു കഴിഞ്ഞപ്പോള്‍ കാര്‍ ഓടിക്കണം. അപ്പോളേക്കും ഞാന്‍ യവ്വനത്തിലായി. കൗമാരത്തില്‍ കടന്നപ്പോള്‍ കുറെ കാര്യങ്ങള്‍ ഞാന്‍ മറന്നു പ്രണയം. അത് അറിയില്ലായിരുന്നു. പിന്നെ കുറച്ചും കൂടി കഴിഞ്ഞപ്പോള്‍ മനസിലായി ഇതാണ് പ്രണയം എന്ന്. ആ പ്രണയത്തെ ഒരുപാടു വിശ്വസിച്ചു സ്‌നേഹിച്ചു. അതെല്ലാം നടനമായിരിന്നു എന്ന് തിരിച്ചറിയാന്‍ vaigy. ഇപ്പോളും ഞാന്‍ കൗമാരക്കാരനാണ്. ഞാന്‍ അഹങ്കരിച്ചു പോയി ഈ വയസിനിടയില്‍. കിട്ടാവുന്നതെല്ലാം അനുഭവിച്ചു. ഇനി ഇന്ത്യവിട്ടു ഹോളിവുഡിലെ അനുഭവിക്കാനുള്ളു. അഹങ്കാരമാണെന്നു തോന്നരുത്. അത് നടക്കുമെന്നറിയില്ല. വെയ്റ്റിംഗ് ആണ്
https://www.facebook.com/Malayalivartha
























