വ്യാജ ശബ്ദ രേഖ പൊളിച്ചടുക്കി; പഴുതുകളടച്ച് കേരള പൊലീസ്; സിനിമയെ വെല്ലുന്ന ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ബൈജു പൗലോസ്

സിഐ ബൈജു പൗലോസിന്റെ വിശ്വസ്തരായ രണ്ടുമൂന് പൊലീസുകാരെയും കൊണ്ട് നടത്തിയ ഒരു മുഴുനീള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ദിലീപിന്റെ ഈ അറസ്റ്റ്. ജയിലിലെ പോലീസുകാര്‍ക്ക് അവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് തോന്നിയിരുന്നെങ്കിലും അതീവ രഹസ്യമാക്കിയായിരുന്നു സിഐ ബൈജു പൗലോസിന്റെ എല്ലാ നീക്കങ്ങളും. ഈ രഹസ്യ യാത്രകളാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയത്. പോലീസിന്റെ നീക്കങ്ങള്‍ ഒരുപക്ഷെ ദിലീപ് അറിഞ്ഞിരുന്നുവെങ്കില്‍ രക്ഷപ്പെടാനുള്ള തന്ത്രവും സ്വാധീനവും സിനിമാ ലോകത്തെ മുന്നില്‍ നിര്‍ത്തി ദിലീപ് നടത്തുമായിരുന്നു. കൂടാതെ എംപിയും എംഎല്‍എയും അടക്കമുള്ള ദിലീപിന്റെ സൗഹൃദക്കൂട്ടം എപ്പോള്‍ വേണമെങ്കിലും പ്രതിരോധമൊരുക്കാനും സാധ്യത ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിഐ സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥരെ പോലും വിശ്വസിച്ചിരുന്നില്ല.
പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് നടത്തുന്ന അന്വേഷണ പുരോഗതി തുടക്കത്തില്‍ എഡിജിപിക്ക് നേരിട്ടാണ് കൈമാറിയിരുന്നത്. അതിനാല്‍ തന്നെ ഈ അന്വേഷണത്തിന്റെ നീക്കങ്ങള്‍ അറിയാവുന്ന രണ്ടു വ്യക്തികള്‍ ഇവര്‍ മാത്രമാണ്. ബൈജു ലോക്കല്‍ സിഐ ആയതു കൊണ്ട് സാധാരണ രീതിയില്‍ അന്വേഷണ പുരോഗതി കൈമാറിയാല്‍ രഹസ്യങ്ങള്‍ ചില ഉന്നതര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചോരുമെന്നുറപ്പുള്ളതിനാലാണ് വിവരങ്ങള്‍ നേരിട്ട് എഡിജിപി ബി സന്ധ്യയ്ക്ക് കൈമാറിയത്. ബൈജു പൗലോസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അദ്ദേഹവുമായി ഉറ്റബന്ധമുള്ള ധാരാളം മാധ്യമപ്രവര്‍ത്തകര്‍ വീട്ടിലും ഓഫീസിലുമായി എത്തിയെങ്കിലും എല്ലാവരെയും സ്‌നേഹത്തോടെ പറഞ്ഞയക്കുകയായിരുന്നു.
_1.jpg)
കേസിന്റെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിനായി സുനിയെ മനസ്സീകമായി തളര്‍ത്തുകയായിരുന്നു ബൈജുവിന്റെ ലക്ഷ്യം. ഇതിനായി ഒരു സഹ തടവുകാരനെ കൊണ്ട് സുനിയെ മര്‍ദ്ധിക്കുകയും അതിനെ ഒത്തുതീര്‍പ്പാക്കാനെന്നവണ്ണം പൊലീസിന്റെ സ്ഥിരം ഇന്‍ഫോര്‍മറായ ജിന്‍സനെ സുനിക്കൊപ്പം അയക്കുകയായിരുന്നു. നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജിന്‍സണ്‍ കാക്കനാട് ജില്ല ജയിലിലെത്തുന്നത്. മാനസീകമായി അടുക്കുമ്പോള്‍ തടവ് പുള്ളികള്‍ തമ്മില്‍ ഫ്‌ലാഷ് ബാക്ക് പറയുന്നത് സാധാരണമാണ്. ജിന്‍സണ്‍ മെനഞ്ഞെടുത്ത ഫ്‌ളാഷ് ബാക്ക് പറഞ്ഞ് സുനിയുടെ വിശ്വാസീയത നേടിയെടുത്തു. എന്നാല്‍ വളരെ സാവധാനമാണ് ജിന്‍സനോട് സുനി കാര്യങ്ങള്‍ പറഞ്ഞത്. ജിന്‍സനെ വിശ്വസിച്ച സുനി എല്ലാം തുറന്ന് പറഞ്ഞു. പതിയെ പതിയെ ജിന്‍സണ്‍ സുനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി. ജിന്‍സണ്‍ പൊലീസിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമിക്കപ്പെട്ട നടിയില്‍ നിന്ന് വീണ്ടും മൊഴിയെടുത്തത്. ആലുവ പൊലീസ് ക്ലബ്ബില്‍ വച്ചായിരുന്നു ഇത്. എന്നാല്‍ ജിന്‍സനോട് പറഞ്ഞ കാര്യങ്ങള്‍ പിന്നീട് അന്വേഷണ സംഘത്തോട് തുറന്നുപറയാന്‍ പള്‍സര്‍ സുനി ആദ്യ ഘട്ടത്തില്‍ തയ്യാറായിരുന്നില്ല. ഇത് അറിയാവുന്ന ബൈജു പൗലോസ് സത്യം പറയിക്കാന്‍ വേണ്ട തെളിവുകളെല്ലാം ശേഖരിച്ചിരുന്നു. സ്വാഭാവികമായി എല്ലാ രഹസ്യങ്ങളും ബൈജുവും അറിഞ്ഞു. അപ്പോള്‍ തന്നെ ദിലീപ് കുടുങ്ങിയിരുന്നു. എന്നാല്‍ പള്‍സര്‍ സുനി ജാമ്യം നേടി പുറത്തുവരാതിരിക്കേണ്ടത് ഗൂഢാലോചന തെളിയിക്കാന്‍ അനിവാര്യമായിരുന്നു. രണ്ടു മാസത്തിനുള്ളില്‍തന്നെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ജയിലില്‍ അകപ്പെട്ട സുനി സ്വാഭാവികമായും ഗത്യന്തരമില്ലാതെ ക്വട്ടേഷന്‍ നല്‍കിയ ആളെ ബന്ധപ്പെടുകയും ചെയ്യുമെന്ന് പൊലീസ് കണക്കുകൂട്ടി. ഇത് ബൈജു പൗലോസിന്റെ കണക്ക് കൂട്ടലായിരുന്നു. സുനിക്ക് പ്രതിയുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യം രഹസ്യമായി പൊലീസ് ഒരുക്കിനല്‍കികൊടുത്തു. ജയിലിനുള്ളിലെ കോയിന്‍ ബൂത്തില്‍നിന്ന് സുനി പുറത്തുള്ള ചിലരുമായി ബന്ധപ്പെട്ടത് പൊലീസ് രഹസ്യമായി നിരീക്ഷിച്ചു. ദിലീപ്, അപ്പുണ്ണി, നാദിര്‍ഷാ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ക്കുവേണ്ടിയായിരുന്നു സുനിയുടെ ആദ്യത്തെ ഫോണ്‍വിളി. അതോടെ ഇവര്‍ മൂവരും പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായി. ഇതിനിടയിലാണ് സുനി ദിലീപിന് കത്തെഴുതുന്നതും കത്ത് പുറത്തുവരുന്നതും.

ബ്ലാക്‌മെയില്‍ ചെയ്യുന്നതായി കാണിച്ച് ദിലീപ് നല്‍കിയ പരാതിയും. അതോടൊപ്പം ഹാജരാക്കിയ വ്യാജ ശബ്ദരേഖ അടക്കമുള്ള തെളിവുകളും നിര്‍ണ്ണായകമായി. ഈ ശബ്ദരേഖ ദിലീപ് വ്യാജമായി മെനഞ്ഞതാണെന്ന് ബൈജു പൗലോസ് കണ്ടെത്തി. അങ്ങനെ പരാതി നല്‍കിയ ദിലീപ് പ്രതിയായി മാറി. ജോര്‍ജേട്ടന്‍സ് പൂരത്തിലെ സെല്‍ഫി പുറത്തുവന്നതും ദൃശ്യങ്ങള്‍ കണ്ടെടുത്തതുമെല്ലാം ബൈജുവിന്റെ പദ്ധതിപ്രകാരമായിരുന്നു. കാവ്യാ മാധവന്റെ സ്ഥാപനത്തിലെ റെയ്ഡും അതീവ രഹസ്യമായിരുന്നു. ഇരു ചെവിയറിയാതെ ബൈജു പൗലോസ് നടത്തിയ നിര്‍ണായ നീക്കങ്ങള്‍ അറിഞ്ഞ പൊലീസിലെ ഉന്നതര്‍ ഞെട്ടി. പണമെറിഞ്ഞ് കേസൊതുക്കിയെന്ന് ഏല്ലാരും കരുതിയത്. ഇതൊന്നിനും വഴങ്ങാതെ സിഐ മുന്നോട്ടുപോയി. അതുകൊണ്ടുതന്നെ റിയല്‍ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് സിഐ ബൈജു.
ബൈജുവിന്റെ നിര്‍ണായക നീക്കമായ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനെ ഡിജിപി സെന്‍കുമാര്‍ വിമര്‍ച്ച കാര്യങ്ങള്‍ മാറ്റി മറിച്ചു. ഇതിന്റെ പേരില്‍ സന്ധ്യയെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റി. മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചു. ഇതേ സമയം ബൈജു പൗലോസിനെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി. സിബിഐയില്‍ പ്രവര്‍ത്തന പരിചയമുണ്ടെന്ന പേരില്‍ ദിനേന്ദ്ര കശ്യപ് അന്വേഷണ ചുമതല പലര്‍ക്കായി വീതിച്ചു നല്‍കി. ഫലത്തില്‍ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്തിയ ബൈജു പൗലോസിനെ അന്വേഷണത്തിന്റെ നിര്‍ണായക ചുമതലയില്‍ നിന്ന് മാറ്റി. ഇതോടെ എല്ലാം അട്ടിമറിക്കപ്പെട്ടുവെന്ന് പ്രചണമുണ്ടായി. ഇതിനിടയില്‍ രണ്ട് ദിവസം രഹസ്യ തെളിവെടുപ്പിന് ബൈജു പെരുമ്പാവൂരില്‍ നിന്ന് മാറി നിന്നു. തിരിച്ചെത്തിയപ്പോള്‍ ദിലീപ് കുടുങ്ങികഴിഞ്ഞിരുന്നു. ഇതായിരുന്നു ബൈജു പൗലോസിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്‌റ്റോറി.

https://www.facebook.com/Malayalivartha
























