ദൃശ്യങ്ങള്‍ അടങ്ങിയ കാര്‍ഡ് ;പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പ്രതി ചേര്‍ക്കാന്‍ പൊലീസ്

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പ്രതിയാക്കാന്‍ അന്വേഷണം സംഘം നീക്കം തുടങ്ങി. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കി.
പിന്നാലെ തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതീഷ് ഹൈക്കോടതിയെ സമീപിച്ചു. തന്നെ കേസില്‍ കുടുക്കാനാണ് ശ്രമമെന്നും പ്രദീഷ് വാദിച്ചു. എന്നാല്‍, കോടതി ഇത് തള്ളി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡ് പ്രതീഷിന് കൈമാറിയെന്നായിരുന്നു സുനി നേരത്തെ പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ തന്റെ കൈയില്‍ കാര്‍ഡ് ഏല്‍പിച്ചിട്ടില്ല എന്നാണ് അഭിഭാഷകന്റെ വാദം.
കാല്‍കാശിനു വകയില്ലാത്ത പള്‍സര്‍ സുനിക്ക് വേണ്ടി അഭിഭാഷകരുടെ ഒരു പട തന്നെയാണ് കീഴടങ്ങല്‍ ദിവസം കോടതിയിലെത്തിയത്. കൊച്ചിയിലെ പ്രഗത്ഭനായ ക്രിമിനല്‍ അഭിഭാഷകന്‍ സിനിമാക്കാരുടെ പ്രിയമിത്രം. തര്‍ക്കങ്ങളിലെ മധ്യസ്ഥന്‍ പ്രതീഷ് ചാക്കോയെന്ന അഭിഭാഷകന് കേസെടുക്കാന്‍ ലക്ഷ്ങ്ങള്‍ വില. ആരാണ് പ്രതീഷ് ചാക്കോയെ പള്‍സറുടെ കേസേല്‍പ്പിച്ചത്. പിന്നീട് പള്‍സറിനും പ്രതീഷ് ചാക്കോയ്ക്കും ഇടയില്‍ സംഭവിച്ചതെന്ത്. ബൈക്കില്‍ ഹൈക്കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സറിനെയും കൂട്ടുപ്രതികളെയും വക്കീല്‍ക്കുപ്പായമിടീച്ച് കോടതിയുടെ പുറകുവശത്തുള്ള വഴിയിലൂടെയാണ് അകത്തെത്തിച്ചത്. വളരെ സാഹസികമായി കോടതിമുറിയില്‍നിന്ന് പ്രതികളെ പോലീസ് പിടി കൂടുമ്പോള്‍ അഭിഭാഷകര്‍ തടസ്സം നിന്നു.
ആളൂര്‍ മുതല്‍ 6 അഭിഭാഷകരാണ് പള്‍സറിനായി രംഗത്തെത്തിയത്. ഇവര്‍ക്കൊക്കെ വക്കീല്‍ ഫീസ് നല്‍കാനും സൗകര്യങ്ങള്‍ ഒരുക്കാനും സിനിമാ രംഗത്തെ പ്രശസ്ത താരങ്ങല്‍ മത്സരിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും ഫോണും പ്രതീഷ് ചാക്കോയുടെ പക്കല്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് പള്‍സര്‍ പറയുന്നത്. അങ്ങനെങ്കില്‍ അതെവിടെപ്പോയി. ആരെ എല്‍പ്പിച്ചു. അതിലെ ഗൂഢാലോചന എന്ത്. പോലീസ് അന്വേഷണത്തില്‍ തെളിയേണ്ട കാര്യങ്ങള്‍ നിരവധിയുണ്ട്. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോടനയുടെ മറ്റൊരുചുരുള്‍ അഴിയുമെന്നാണ് പോലീസ് കരുതുന്നത്. അതേ സമയം കോടതിയില്‍ പള്‍സറിന്റെ വക്കീലന്‍മാര്‍ കേസിനായി തമ്മില്‍ കോര്‍ക്കുകയും ചെയ്തു.
അഭിഭാഷകനും ദിലീപും തമ്മിലുളള ബന്ധം കാരണം ഇയാള്‍ കാര്‍ഡ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ കാര്‍ഡ് ഒളിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു ഇയാള്‍ കോടതിയെ സമീപിച്ചത്. പള്‍സര്‍ ഇടക്കിടെ മെമ്മറി കാര്‍ഡ് സംബന്ധിച്ച് മൊഴിമാറ്റുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. കാരണം ഈ കേസില്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കണ്ടെടുക്കേണ്ടത് പോലീസ് വളരെ അത്യവശ്യമാണ്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണിന്റെ മെമ്മറി കാര്‍ഡ് നടി കാവ്യാ മാധവന്റെ കാക്കനാട്ടെ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്നു കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിആദ്യ മൊഴി നല്‍കിയിരുന്നു. ഈ മെമ്മറി കാര്‍ഡ് തേടിയാണു ദിലീപിന്റെ ഭാര്യ കാവ്യയുടെ കാക്കനാട്ടുള്ള 'ലക്ഷ്യ' എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരശാലയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാര്‍ഡ് കൈമാറിയതെന്നാണ് സുനിയുടെ മൊഴി. ജയിലില്‍വച്ചാണ് പള്‍സര്‍ സുനി പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനാണോ മൊഴി എന്നു പൊലീസ് സംശയിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ കൊച്ചി കായലില്‍ എറിഞ്ഞെന്നാണ് പൊലീസ് പിടിയിലായപ്പോള്‍ പള്‍സര്‍ സുനി ആദ്യം പറഞ്ഞത്.
അഭിഭാഷകനായ പ്രതീഷ് ചാക്കോയെ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചുവെന്നു പിന്നീട് മൊഴിമാറ്റി. കഴിഞ്ഞദിവസമാണു പൊലീസ് 'ലക്ഷ്യ'യില്‍ പരിശോധന നടത്തിയത്. സ്ഥാപനത്തിലെ പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
https://www.facebook.com/Malayalivartha
























