ദിലീപ് അകത്തായതോടെ കുടുംബം എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പില്‍: ഇനി തങ്ങളും കുടുങ്ങുമോ എന്ന ആശങ്കയില്‍ എല്ലാവരും

പള്‍സര്‍ എന്ന ക്രിമിനലിനെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ അന്വേഷണം തന്നിലേക്കെത്തില്ലെന്നാണ് ദിലീപ് കരുതിയത്. എന്നാല്‍ പള്‍സറില്‍ കുരുങ്ങുകയാണ് ദിലീപും കുടുംബവും ഒപ്പം മുകേഷും.
നടന്‍ മുകേഷിനെതിരേ ശക്തമായ തെളിവുകള്‍, കുടുംബ ചിത്രത്തിലും കൊടും കുറ്റവാളി പള്‍സര്‍.നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെയും അമ്മയുടെയും അറസ്റ്റ് ഒഴിവാക്കാനാണ് ദിലീപ് കുറ്റസമ്മതം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ മുന്‍പ് ചോദ്യം ചെയ്തപ്പോഴും കാവ്യയുടെ പേര് ഇതിലേക്ക് വരുമെന്ന് ദിലീപ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പള്‍സര്‍ സുനി മാഡത്തിന്റെ പേര് പൊലീസില്‍ വെളിപ്പെടുത്തിയതും, മാധ്യമങ്ങള്‍ ഇത് ഏറെ പ്രാധാന്യത്തോടെ പുറത്ത് കൊണ്ടുവന്നതും ദിലീപിനെ സമ്മര്‍ദ്ദത്തിലാക്കി പള്‍സര്‍. 
കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനം പൊലീസ് റെയ്ഡ് നടത്തിയതോടെ ദിലീപിന് കാവ്യയുടെ അറസ്റ്റ് മനസിലായി. ഇരുവരും ദുബായിലേക്ക് കടക്കാനുള്ള നടപടികള്‍ നോക്കിയെങ്കിലും അതിനു മുന്നേ തന്നെ ദിലീപിനെ പൊലീസ് വിളിച്ചുവരുത്തി. പള്‍സര്‍ സുനിയുടെ മുന്‍പിലിരുത്തി ചോദ്യം ചെയ്തതോടെ ദിലീപിന് അടിപതറി. കാവ്യയെയും കുടുംബത്തെയും കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ താരം പൂര്‍ണ ഉത്തരവാദിത്തവും ഏറ്റെടുക്കുകയായിരുന്നു.
തന്റെ സ്ഥാപനങ്ങളും വീടിനും സുരക്ഷ നല്‍കണമെന്നും ദിലീപ് പൊലീസിനോട് സൂചിപ്പിച്ചിരുന്നു. കാവ്യയെയും കുടുംബത്തെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയ ദിലീപ് അതിനുശേഷമാണ് ചോദ്യം ചെയ്യലിനെത്തിയത്. അറസ്റ്റ് മുന്‍കൂട്ടി കണ്ട ദിലീപ് അതിനുവേണ്ട കാര്യങ്ങളെല്ലാം ഒരുക്കിയിട്ടാണ് കീഴടങ്ങാനെത്തിയത്.
ഇപ്പോള്‍ കാവ്യ എവിടെയെന്ന് ആര്‍ക്കും അറിയില്ല. നാദിര്‍ഷായുടെ സ്ഥിതിയും വ്യത്യസ്തമല്ല. അനിയന്‍ അനൂപും ്അപ്പുണ്ണിയും ആശങ്കയിലാണ്. 
അതേ സമയം നടന്‍ മുകേഷിനെതിരേ ആധികാരികമായ തെളിവുകള്‍ പോലീസിനു ലഭിച്ചു. പള്‍സര്‍ സുനിയുമായി ഉള്ള ഫോണ്‍ സംഭാഷണം പോലീസ് ഡീകോഡ് ചെയ്ത് എടുത്തു. മാത്രമല്ല മുകേഷിന്റെ പല കാര്യങ്ങളും പള്‍സറിനേ ഉപയോഗിച്ച് ആയിരുന്നു സാധിച്ചെടുത്തിരുന്നത്.സുനി മുകേഷിന്റെ കുടുംബാംഗങ്ങള്‍ മാത്രമുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ ഉള്‍പ്പെട്ടിരിക്കുന്നതും നടന്റെ അമ്മയ്ക്കൊപ്പം നില്ക്കുന്നതും ചിരപരിചിതരെ പോലെയാണ്. ആരെങ്കിലും കുടുംബ ഫോട്ടോയില്‍ തീരെ പരിചയമില്ലാത്തൊരു ഡ്രൈവറെ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യവും പ്രസക്തമാണ്.
എല്ലാം കിട്ടിയിട്ടും മുകേഷിനേ തൊടാന്‍ പോലീസിനു വിലക്ക്
സിപിഎം പിന്തുണയോടെ ജയിച്ച എംഎല്‍എ ആയതിനാല്‍ മുകേഷിനെ തൊടാന്‍ അന്വേഷണസംഘം മടിക്കുകയാണ്. ഗൂഢാലോചനയില്‍ വ്യക്തമായ റോള്‍ മുകേഷിനു വരുന്നത് പള്‍സര്‍ എന്ന ക്രൂരനേ ദിലീപിനു കൈമാറുന്നതിലൂടെയാണ്. ആ കൃത്യം നിര്‍വഹിക്കാന്‍ വാടക ഗുണ്ടയേ കൊടുക്കുകയായിരുന്നു. ഇതില്‍ നിന്നു തന്നെ എല്ലാം അറിയാമായിരുന്നു എന്നു വ്യക്തം.
https://www.facebook.com/Malayalivartha
























