തെളിവെടുപ്പിനിടെ മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി ദിലീപ്

ദിലീപിനേയും കൊണ്ടുള്ള തെളിവെടുപ്പിനിടെ നാടകീയ സംഭവങ്ങള്‍. ജനരോക്ഷത്തെ തുടര്‍ന്ന് തൊടുപുഴയില്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കാതെയാണ് ദിലീപില്‍ നിന്നും തെളിവെടുത്തത്. വഴിയിലുടനീളം കരിങ്കൊടിയും കൂകി വിളികളുമായാണ് ജനം ജനപ്രിയ നടനെ വരവേറ്റത്.
തൊടുപുഴയില്‍ നിന്ന് എറണാകുളം അബാദ് പ്ലാസ ഹോട്ടലില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും ഉണ്ടായത് നാടകീയ സംഭവങ്ങള്‍ തന്നെയായിരുന്നു. വന്‍ ജനക്കൂട്ടവും, അസഭ്യ വര്‍ഷവും താരത്തെ അസ്വസ്ഥമാക്കിയതിനു പിന്നാലെ ചാനല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ നടന്ന തെളിവെടുപ്പ് ദിലീപിനെ അരിശം കൊള്ളിച്ചു.
അതിനിടയില്‍ ലൈവ് റിപ്പോര്‍ട്ട് നല്‍കികൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തനു മുന്നില്‍ ദിലീപിന്റെ നിയന്ത്രണം വിട്ടു. എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയത് പറഞ്ഞോണ്ടിരിക്കുന്നത് എന്നതായിരുന്നു താരത്തിന്റെ ചോദ്യം. എറണാകുളം അബാദ് പ്ലാസയില്‍ പൊതു ജനത്തെ കടത്തി വിടാതെയാണ് പോലീസ് രംഗം കെകാര്യം ചെയ്തത്. എന്നാല്‍ പോലീസ് വാഹനത്തിനുള്ളില്‍ നിര്‍വികാരനായാണ് ദിലിപിനെ കാണപ്പെട്ടത്.
https://www.facebook.com/Malayalivartha
























