സുനിയെ ദിലീപിന് പരിചയപ്പെടുത്തിയതാര്? സംശയ നിഴലില്‍ മുതിര്‍ന്ന നടനും

സംശയത്തിന്റെ മുന ശക്തമാകുന്നു. യുവനടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറുമായി (പള്‍സര്‍ സുനി) 2012നു മുന്‍പു നടന്‍ ദിലീപിന് അടുപ്പമുണ്ടായിരുന്നില്ലെന്നു സൂചന. സുഹൃത്തായ മറ്റൊരു നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണു സുനില്‍ ദിലീപിനെ പരിചയപ്പെടുന്നത്. വിശ്വസ്തനാണെന്നു തോന്നിയതോടെ 2013 മാര്‍ച്ചില്‍ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ ഏല്‍പിക്കുകയും ചെയ്തു. കുറ്റകൃത്യം നടപ്പാക്കാന്‍ വേണ്ടി ദിലീപിനു സുനിയെ പരിചയപ്പെടുത്തിയതാരാണെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനു മുന്‍പും ഇത്തരം ക്വട്ടേഷനുകള്‍ ചെയ്തു പരിചയമുള്ള കുറ്റവാളിയാണു സുനിലെന്ന ഉറപ്പും ബോധ്യവുമുള്ള ആരെങ്കിലുമാവും പരിചയപ്പെടുത്തിയതെന്നു പൊലീസ് സംശയിക്കുന്നു.
കുറ്റകൃത്യം നടന്ന ഫെബ്രുവരി 17നു രാത്രി നിര്‍മാതാവ് ആന്റോ ജോസഫ് അടക്കം പലരും ദിലീപിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. എന്നാല്‍ ഒരു മുതിര്‍ന്ന നടന്റെ വിളികള്‍ മാത്രം അതേ രാത്രി നാലുതവണ ദിലീപ് എടുത്തു സംസാരിച്ചിട്ടുണ്ട്. നടിക്കെതിരായ അതിക്രമത്തെക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരുന്നയാളാണ് ഈ നടനെന്നു പൊലീസ് സംശയിക്കുന്നു. താരസംഘടനയായ അമ്മയുടെ വിവാദയോഗം നടന്ന വേദിയിലും ദിലീപിനു പിന്തുണയുമായി ഈ നടന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. സംഭവത്തിനു മുന്‍പും ശേഷവും ഇവര്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ വ്യക്തമായ തെളിവുകള്‍ സഹിതം ഈ നടനെ പൊലീസ് ചോദ്യംചെയ്യും.
നടിയെ ആക്രമിച്ച സംഭവത്തി നടന്‍ ദിലീപിലേക്കു കേസെത്താതിരിക്കാന്‍ നടന്നത് ഉന്നതതല ഗൂഢാലോചന. രാഷ്ട്രീയനേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, സിനിമാ പ്രവര്‍ത്തകര്‍, വ്യവസായികള്‍, അഭിഭാഷകര്‍ എന്നിവര്‍ സംയുക്തമായാണ് കേസ് ഒതുക്കാന്‍ നീക്കം നടത്തിയത് എന്ന് വ്യക്തമായി.
ദിലീപ് ബിനാമി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞാല്‍ പുതിയ ബിനാമി ആക്ട് പ്രകാരം ആ സ്വത്ത് മുഴുവന്‍ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ കഴിയുമെന്ന് ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ (ഇന്‍വെസ്റ്റിഗേഷന്‍സ്) ബെന്നി ജോണ്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആദായനികുതി വകുപ്പ്. എന്തെങ്കിലും വിവരം ലഭിച്ചാല്‍ പോലീസ് റിപ്പോര്‍ട്ടിന് കാത്തിരിക്കാതെ തന്നെ ആദായനികുതി വകുപ്പ് ഏതുസമയവും ദിലീപിനെതിരേ അന്വേഷണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിലീപിനെതിരേ സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസെടുത്തിരുന്നു. സിനിമയുടെ പ്രതിഫലം സാറ്റലൈറ്റ് റൈറ്റായും വിദേശ വിതരണാവകാശമായും ദിലീപ് സ്വന്തമാക്കിയതിലൂടെ നടത്തിയ നികുതി വെട്ടിപ്പാണ് അന്നു പിടിക്കപ്പെട്ടത്. വലിയ തുക ഫൈനടച്ച് കേസ് അവസാനിപ്പിച്ചതിനാല്‍ ദിലീപിനെതിരേ അന്നു വിപുലമായ അന്വേഷണം നടന്നിരുന്നില്ല.
https://www.facebook.com/Malayalivartha
























