കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന് പങ്ക്; ഗുരുതര ആരോപണവുമായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍

ദിലീപുമായി മണിക്ക് ഭൂമി ഇടപാടും സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു അതില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും സംശയമുണ്ട്. സിബി ഐയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മണിയുടെ മരണശേഷം ദിലീപ് തിരിഞ്ഞ് നോക്കിയിട്ടില്ല എന്നും കുടുംബം ആരോപിക്കുന്നു.
നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ െബെജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇക്കാര്യം മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ സി.ബി.ഐ. ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടര്‍ന്നാണു നടപടി. െബെജുവിനെ സി.ബി.ഐ. അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയിലെ ക്യാമ്പിലേക്ക് എത്തണമെന്നാവശ്യപ്പെട്ടു നോട്ടീസ് നല്‍കിയതായാണു വിവരം.
ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ മണിയുടെ മരണത്തില്‍ ഇവരുടെ പങ്കില്‍ സംശയമുണ്ടെന്നാണു െബെജുവിന്റെ വിവാദ വെളിപ്പെടുത്തല്‍. മണിയുടെ മരണത്തില്‍ ദിലീപിനും മറ്റു കൂട്ടാളികള്‍ക്കും പങ്കുണ്ടെന്നു മലയാള സിനിമാരംഗത്തുള്ള ഒരു സ്ത്രീ തന്നെ വിളിച്ച് പറഞ്ഞുവെന്നാണ് െബെജു ചാനലില്‍ പറഞ്ഞത്. മണിയുടെ മരണത്തില്‍ ദിലീപിനും മറ്റു കൂട്ടാളികള്‍ക്കും പങ്കുണ്ട്. ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ അതും കൂടി അന്വേഷിക്കണമെന്നു പറഞ്ഞു. ഈ സ്ത്രീയുടെ ഫോണ്‍ താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കാന്‍ തയ്യാറാണെന്നും െബെജു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീയെയും അന്വേഷണസംഘം ചോദ്യം ചെയ്യും.
അതേസമയം, മണിയുടെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നു തന്നെയാണു സഹോദരന്‍ രാമകൃഷ്ണന്റെ ഉറച്ച നിലപാട്. എന്നാല്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചിലരാണ് ഇതിനു പിന്നിലെന്ന സംശയം നേരത്തെ തന്നെയുണ്ട്. ക്വട്ടേഷന്‍ സംഘത്തിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല. മണിയുടെ മരണത്തിനു പിന്നിലെ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കൂട്ടുകാരെന്നു പറയുന്നവര്‍ക്ക് അറിയാം. അതെല്ലാം അന്വേഷണത്തിലൂടെയാണു പുറത്തുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടിയിലെ ഔട്ട് ഹൗസായ പാഡിയില്‍ മണിക്കൊപ്പം ഉണ്ടായിരുന്ന സിനിമാ താരങ്ങളടക്കമുള്ള സുഹൃത്തുക്കളില്‍ പലരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ആറു പേര്‍ക്കു നുണപരിശോധന നടത്തി. എന്നാല്‍, ഇവരടക്കം ആരെങ്കിലും മണിയെ ബോധപൂര്‍വം അപകടപ്പെടുത്തിയെന്നതിന് തെളിവുകള്‍ കിട്ടിയില്ല. പാഡിയില്‍ അവസാനം ഉണ്ടായിരുന്ന സിനിമാക്കാരും മണിയും ദിലീപും നാദിര്‍ഷയും എല്ലാം ഉറ്റ സുഹൃത്തുക്കളായിരുന്നു എന്നതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്.
https://www.facebook.com/Malayalivartha
























