നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എമാരെ ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. രണ്ട് എംഎല്‍എമാരടക്കം ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക പോലീസ് തയ്യാറാക്കിയതായാണു വിവരം. കൊല്ലം എംഎല്‍എ മുകേഷ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരെയാണ് ചോദ്യം ചെയ്യാനായി പോലീസ് വിളിച്ചുവരുത്തുക.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ െ്രെഡവറായി ജോലി ചെയ്തതായി എംഎല്‍എയും നടനുമായ മുകേഷ് സ്ഥിരീകരിച്ചതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സൗണ്ട് തോമ എന്ന ദിലീപ് സിനിമയുടെ ചിത്രീകരണ വേളയില്‍ സുനി മുകേഷിന്റെ െ്രെഡവറായിരുന്നു. മുകേഷും ദിലീപും പ്രധാന വേഷങ്ങള്‍ ചെയ്ത സിനിമയാണു സൗണ്ട് തോമ.
ഇതുകൂടാതെ, താരസംഘടനയായ 'അമ്മ'യുടെ സ്‌റ്റേജ് ഷോയായ'മഴവില്ലഴകില്‍ അമ്മ'യില്‍ സുനിക്കു വിഐപി പാസ് ദിലീപിന്റെ ഇടപെടല്‍ മൂലം ലഭിച്ചിരുന്നു. ആ സമയത്തും സുനി മുകേഷിന്റെ െ്രെഡവറായിരുന്നു. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം അന്‍വര്‍ സാദത്ത് എംഎല്‍എയും ദിലീപും തമ്മില്‍ പലവട്ടം ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള തീരുമാനമെടുത്തത്. പാരീസിലുള്ള അന്‍വര്‍ സാദത്ത് തിരിച്ചു വന്നാലുടന്‍ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കും.
ഇവരെ കൂടാതെ, ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുമായി ബന്ധപ്പെട്ടും പല പ്രമുഖരെയും ചോദ്യം ചെയ്യുമെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha
























