ദിലീപ് തൊടാത്ത മേഖലകളില്ല, റെസ്‌റ്റോറന്റ് ശൃംഖലയായ ദേ പുട്ട് വിദേശത്തും ആരംഭിക്കാന്‍ ഒരുങ്ങിയിരുന്ന ദിലീപിന് ഒടുവില്‍ സംഭവിച്ചത്...

ആക്രമണത്തിന് ഇരയായ നടിയുമായി ചേര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നതു സംബന്ധിച്ച അന്വേഷണത്തില്‍ ദിലീപിന് നഗത്തിലും തൃശൂരിലും വന്‍ വസ്തു ഇടപാടുകളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ രണ്ടുപേരും ചേര്‍ന്ന് കൊച്ചിയില്‍ ഭൂമി ഇടപാടുകള്‍ നടത്തിയിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കൊച്ചിയില്‍ മാത്രം 2006 മുതല്‍ 35 ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയതായ വിവരം പോലീസിനു ലഭിച്ചത്.

ദിലീപിന് ചില ട്രസ്റ്റുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വന്‍ നിക്ഷേപമുള്ളതായും വ്യക്തമായിട്ടുണ്ട്. ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്‌റ്റേറ്റ്, മറ്റ് ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും കണ്ടെത്തും. ഇതുസംബന്ധിച്ച വിവരങ്ങള്‍ ആദായനികുതി വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും െകെമാറും. നടന്‍ എന്നതിലുപരി നിര്‍മാതാവ്, വിതരണക്കാരന്‍, തിയറ്റര്‍ ഉടമ തുടങ്ങിയ നിലകളില്‍ ശതകോടികള്‍ ഒഴുകുന്ന മലയാളത്തിലെ വിനോദ വ്യവസായത്തിന്റെ സമസ്ത മേഖലകളെയും അടക്കി ഭരിക്കാന്‍ കഴിയുന്ന ശക്തിയായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ദിലീപ് വളര്‍ന്നിരുന്നു. 
സിനിമയ്ക്ക് പുറമേ റെസ്‌റ്റോറന്റ്, റിയല്‍ എസ്‌റ്റേറ്റ്, ഹൗസ് ബോട്ട് മേഖലകളിലും വന്‍മുതല്‍മുടക്ക് നടത്തിക്കൊണ്ട് ഒരു കോര്‍പറേറ്റ് മേധാവി എന്ന നിലയിലേക്കായിരുന്നു ദിലീപിന്റെ വളര്‍ച്ച. അറസ്റ്റിലായതോടെ ദിലീപിന്റെ ബിസിനസ് സാമ്രാജ്യത്തില്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ടം ഏതാനും കോടികളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സഹോദരന്‍ അനൂപിനെ കൂടി പങ്കാളിയാക്കി ദിലീപ് സിനിമാ നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ അഭിനയത്തിലൂടെ ലഭിക്കുന്ന പ്രതിഫലം മാത്രമായിരുന്നു വരുമാനം. പിന്നീടങ്ങോട്ട് ദിലീപ് മലയാള സിനിമാ വ്യവസായത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. സി.ഐ.ഡി. മൂസ മുതല്‍ ദിലീപ് നിര്‍മിച്ച് വിതരണം ചെയ്ത ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ നിന്ന് കോടികള്‍ വാരി. മലയാള സിനിമയിലെ എല്ലാ പ്രധാനതാരങ്ങളെയും അണിനിരത്തി ട്വന്റി ട്വന്റി എന്ന സിനിമ നിര്‍മിച്ചതും ദിലീപായിരുന്നു.
മഞ്ജുനാഥ എന്ന പേരില്‍ ഭാര്യ മഞ്ജുവാര്യരുടെ പേരില്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് നിര്‍മാണ കമ്പനി തുടങ്ങിയെങ്കിലും ദിലീപും മഞ്ജുവും അകന്നതോടെ ഈ നിര്‍മാണക്കമ്പനി നിര്‍ജീവമായി. ചാലക്കുടി കേന്ദ്രീകരിച്ച് ദിലീപ് തുടക്കമിട്ട ഡി സിനിമാസ് മള്‍ട്ടിപ്ലക്‌സ് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു നടന്റെ പദ്ധതി. ഇതിനോടൊപ്പം റെസ്‌റ്റോറന്റ് ശൃംഖലയായ ദേ പുട്ട് വിദേശത്തും ആരംഭിക്കാന്‍ ഒരുക്കം തുടങ്ങിയിരുന്നു. കൊച്ചി രാജാവ് എന്ന പേരിലുള്ള ഹൗസ് ബോട്ടുമായി കായല്‍ ടൂറിസം മേഖലയിലേക്കും ദിലീപ് ചുവടുവച്ചു.

തൊട്ടതെല്ലാം വിജയിച്ചതോടെ ഒഴുകിയെത്തിയ സമ്പാദ്യത്തില്‍ വലിയ പങ്ക് റിയല്‍ എസ്‌റ്റേറ്റിലാണ് ദിലീപ് നിക്ഷേപിച്ചത്. എപ്പോഴും വിജയം മാത്രം ആഗ്രഹിച്ചിരുന്ന ദിലീപ് തന്റെ കുടുംബം തകര്‍ത്തത് നടിയാണെന്ന ധാരണയില്‍ അവരോടുണ്ടായ പകയാണ് ദിലീപിനെ കുരുക്കിലാക്കിയത്. അടുത്ത സുഹൃത്തുക്കളായ നടീനടന്‍മാരുമായി ചേര്‍ന്ന് ദിലീപ് വാങ്ങിക്കൂട്ടിയ ബിനാമി സ്വത്തിന്റെ കണക്കെടുപ്പ് അന്വേഷണ ഏജന്‍സികള്‍ നടത്തിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട നടിയും ഒരു കാലത്ത് ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് പാര്‍ട്ട്ണറായിരുന്നു. ഇവരടക്കമുള്ള ദിലീപിന്റെ ബിസിനസ് പങ്കാളികളില്‍നിന്നും ഭൂമി ഇടപാടുകളുടെ പരമാവധി വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























