ഏഷ്യാനെറ്റ് ന്യൂസിലെ വിനുവിനെ പച്ചയ്ക്ക് ചീത്ത വിളിച്ച് അനിതാ നായർ; ചുട്ട മറുപടിയുമായി ലല്ലു!!

ഏഷ്യാനെറ്റിലെ വിനു വി ജോൺ ഉൾപ്പടെയുള്ള മാധ്യമ പ്രവർത്തകരുടെ ശക്തമായ നിലപാടാണ് വമ്പൻ സ്രാവായിട്ടുകൂടി ദിലീപിനെതിരെ അറസ്റ്റിലേയ്ക്ക് നീങ്ങാനുള്ള തെളിവുകൾ കണ്ടെത്താൻ പൊലീസിന് മേൽ സമ്മർദ്ദം ഉണ്ടായത്. എന്നാൽ ദിലീപിന്റെ അറസ്റ്റോടെ ശക്തമായ പബ്ലിക് റിലേഷൻ വർക്കുകൾ പൈസ വാങ്ങി നടത്തുന്നെന്ന് പോലീസ് പോലും കോടതിയിൽ വ്യക്തമാക്കിരുന്നു. ഇതിന്റെ ഭാഗമായി പല നടീനടന്മാർ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയത് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം വന്നതാണ് വിനുവിനെ തെറി വിളിച്ചുകൊണ്ടുവന്നിട്ടുള്ള അനിതയുടെ പോസ്റ്റ്.
ഞാൻ ആക്ട്രസ്സ് അനിത എന്ന് പരിചയപ്പെടുത്തി തുടങ്ങുന്ന വീഡിയോയിൽ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്. ന്യൂസ് റീഡർ വിനുവിനെ കുറിച്ചാണ്, തനിക്ക് നാണമില്ലേ താൻ ഒരു ആണല്ലേ ചെയ്യുന്ന ജോലി നല്ലതുപോലെ ചെയ്തുകൂടെ എന്നൊക്കെ നടി പറയുന്നുണ്ട്. നടൻ ദിലീപിനെ പിന്തുണച്ചാണ് നടി കാര്യങ്ങൾ പറയുന്നത്. ദിലീപ് തനിക്ക് എന്ത് ദ്രോഹം ചെയ്തു. നാളെ തന്റെ ഭാര്യ വല്ലവന്റെയും കൂടെ ഒളിച്ചോടിയാല്‍ താന്‍ അതും വാര്‍ത്തയാക്കുമോ, എന്നും തനിക്ക് പോയി ചത്തൂകൂടെയെന്നും അനിത ചോദിക്കുന്നു.
വീഡിയോ കണ്ട് അനിതയെ ചീത്തവിളിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അനിതയുടെ ഈ പ്രകടനത്തിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായിട്ട് മാധ്യമ പ്രവർത്തകനായ ലല്ലു രംഗത്തെത്തി. ഒരു സൂപ്പർ സ്റ്റാർ അറസ്റ്റിലാകുന്നതും ജയിലിൽ കിടക്കുന്നതും ഞങ്ങൾക്ക് വാർത്തയാണ്. ചേച്ചിക്ക് കാണാൻ താൽപര്യമില്ലെങ്കിൽ റിമോട്ട് കൈയിലില്ലേ? അഭിനയിച്ച സീരിയല് വല്ലതും ഉണ്ടെങ്കിൽ അത് കാണാലോ, അല്ലെങ്കിൽ കാർട്ടൂൺ ചാനൽ കാണാം... എന്നിങ്ങനെ വീഡിയോയ്ക്ക് ചുട്ട മറുപടി നൽകുന്നുണ്ട്.
ലാലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
അനിത ചേച്ചി വീഡിയോ കണ്ടു... നന്നായിട്ടുണ്ട് പ്രകടനം... വിനു വി ജോണിനെ തെറി പറഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല... ഇങ്ങനെ പറയണമെങ്കിൽ എല്ലാ ദിവസവും മെനക്കെട്ടിരുന്ന് ചർച്ച കണ്ട് കാണുമല്ലോ? ങ്ങടെ ദിലീപേട്ടൻ അകത്ത് കിടക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്തതിനോ ദണ്ഡിയിൽ പോയി ഉപ്പ് കുറുക്കിയതിനോ അല്ല.. പുള്ളിയുടെ പേരിലുള്ള കുറ്റങ്ങൾ എന്താണെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട് .. ജാമ്യം കൊടുക്കണോ, ശിക്ഷിക്കണോ എന്നൊക്കെ കോടതി തീരുമാനിക്കും..
ഇന്ത്യയിൽ തന്നെ ഇങ്ങനൊരു സംഭവം അപൂർവമാണ്... ഒരു സൂപ്പർ സ്റ്റാർ അറസ്റ്റിലാകുന്നതും ജയിലിൽ കിടക്കുന്നതും ഞങ്ങൾക്ക് വാർത്തയാണ് ... ചേച്ചിക്ക് കാണാൻ താൽപര്യമില്ലെങ്കിൽ റിമോട്ട് കൈയിലില്ലേ? അഭിനയിച്ച സീരിയല് വല്ലതും ഉണ്ടെങ്കിൽ അത് കാണാലോ, അല്ലെങ്കിൽ കാർട്ടൂൺ ചാനൽ കാണാം... ഏതായാലും വീഡിയോ കലക്കി... ദിലീപേട്ടൻ പാവാടാ പറയുന്നേന്റെ കൂടെ, അക്രമിക്കപ്പെട്ട ആ സഹപ്രവർത്തകയെ കുറിച്ച് രണ്ട് വാക്ക് മൊഴിയാമായിരുന്നു.
https://www.facebook.com/Malayalivartha
























