ഫോണ്‍ വിളിക്കാന്‍ കാശില്ല...ദിലീപിന് ജയിലില്‍ മണിയോഡര്‍

നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനു ജയിലിലെ ചെലവിനായി 200 രൂപയുടെ മണിയോഡര്‍. ദിലീപിന്റെ സഹോദരനാണ് മണിയോഡറായി പണം അയച്ചത്. ഫോണ്‍ വിളിക്കാന്‍ കാശില്ലെന്ന് ദിലീപ് സഹോദരനെ അറിയിച്ചതിനെ തുടര്‍ന്നാണിത്.
കാശ് ഇല്ലാത്തതിനാല്‍ ബന്ധുക്കളെ ഫോണ്‍ ചെയ്യാനായിരുന്നില്ല. ജയില്‍ അധികൃതരുടെ നിര്‍ദേശപ്രകാരമാണ് തുക മണിയോഡറായി അയച്ചത്. 200 രൂപയുടെ മണിയോഡര്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. പക്ഷേ തുക ദിലീപിനു നേരിട്ട് നല്‍കുകയില്ല. ഇതിനു പകരം ഫോണ്‍ വിളി അടക്കമുള്ള ആവശ്യങ്ങള്‍ നടത്തിയാല്‍ അത് അക്കൗണ്ടില്‍ കുറയ്ക്കുകയാണ് ജയലിലെ ചട്ടം. റിമാന്‍ഡ് കാലാവിധി കഴിഞ്ഞ് പുറത്തിറങ്ങുമ്‌ബോള്‍ ബാക്കി തുക തടവുകാരന് തിരിച്ചുനില്‍കും.
ആലുവ സബ് ജയിലില്‍ ദിലീപ് പകല്‍ മുഴുവന്‍ ഉറക്കത്തിലാണ്. ഒരാഴ്ച പരമാവധി പതിനഞ്ച് മിനുട്ട് മാത്രമാണ് ഫോണ്‍ വിളിക്കാന്‍ അനുവദിക്കുന്നത് അതായത് അഞ്ച് രൂപയ്ക്ക് മാത്രമാണ് കോയിന്‍ ബൂത്തില്‍ നിന്നും വിളിക്കാന്‍ സാധിക്കുക.ദിലീപിനു കൊതുക് തിരി വാങ്ങി നല്‍കിയത് സഹതടവുകാരായിരുന്നു. ഇതു ഉപയോഗിച്ചാണ് നടന്‍ ഉറങ്ങിയത്. സെല്ലിനുളളിലെ സഹതടവുകാരോട് ദിലീപിന് സംസാരിക്കുന്നില്ല. ഭക്ഷണത്തിനു വേണ്ടിയാണ് സെല്ലില്‍ നിന്ന് പുറത്തിറങ്ങുന്നത്.
https://www.facebook.com/Malayalivartha
























