സിനിമാ നടന്മാര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് വി.മുരളീധരന്‍

സിനിമയിലെ പ്രമുഖ നടന്മാരുടെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് മുരളീധരന്‍ തുറന്നടിച്ചത്. വിവാദങ്ങളുയരുമ്പോള്‍ മാത്രം ശബ്ദമുയര്‍ത്തുന്നതിന് പകരം കൈയേറിയ എല്ലാ ഭൂമിയും തിരിച്ചു പിടിക്കാനും അവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കേസെടുക്കാനും റവന്യൂ വകുപ്പ് തയ്യാറാവണം. ഇവര്‍ക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
വി.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
താരരാജാക്കന്മാര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി മുഴുവന്‍ തിരിച്ചു പിടിക്കണം .....
ഭരണ നേതൃത്വത്തിന്റേയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ഒത്താശയോടെ മറ്റു നടന്മാരും മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പുറമ്പോക്ക് കൈയേറിയത് അന്വേഷണ വിധേയമാക്കണം. സിനിമാ നടന്മാരായ മമ്മൂട്ടി, ജയസൂര്യ തുടങ്ങിയവര്‍ ഇപ്പോള്‍ തന്നെ ഗുരുതരമായ ആരോപണം നേരിടുന്നവരാണ്. മമ്മൂട്ടിക്ക് കൊച്ചിയില്‍ പൊന്നുംവിലയുള്ള സര്‍ക്കാര്‍ ഭൂമി അനുവദിച്ചതായി ആരോപണം നിലവിലുണ്ട്.
ചിലവന്നൂരില്‍ കായല്‍ നികത്തിയതിന് ജയസൂര്യക്ക് നേരെ കേസെടുക്കാന്‍ ഉത്തരവിട്ടിട്ടും ഉന്നതര്‍ അദ്ദേഹത്തെ രക്ഷിക്കുകയാണ്. കായല്‍ നികത്തുകയും ഭൂമിവളച്ചുകെട്ടുകയും അനധികൃതമായി ബോട്ടു ജെട്ടി കെട്ടുകയും ചെയ്തുവെന്ന ആരോപണമാണ് ജയസൂര്യക്കെതിരെയുള്ളത്.
വിവാദങ്ങളുയരുമ്പോള്‍ മാത്രം ശബ്ദമുയര്‍ത്തുന്നതിന് പകരം സിനിമാ നടന്മാര്‍ കൈയേറിയ എല്ലാ ഭൂമിയും തിരിച്ചു പിടിക്കാനും അവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കേസെടുക്കാനും റവന്യൂ വകുപ്പ് തയ്യാറാവണം. ഇവര്‍ക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും അതിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതൃത്വത്തെ പൊതുജനമദ്ധ്യേ തുറന്നു കാണിക്കുകയും വേണം.
https://www.facebook.com/Malayalivartha
























