യഥാസമയം ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രിയുടെ ക്ഷമാപണം

കൊല്ലം ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചു. കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയ സംഭവമാണിതെന്നും സംസ്ഥാനത്തിന് വേണ്ടി താന്‍ മാപ്പു ചോദിക്കുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 5 ആശുപത്രികളില്‍ നിന്ന് ചികിത്സ കിട്ടാത്തത് അതിക്രൂരമായിപ്പോയി.
മുരുകന്റെ കുടുംബത്തിന്റെ ദു;ഖത്തില്‍ പങ്കുചേരുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്നു ഗുരുതര പരുക്കുകളോടെ ഏഴു മണിക്കൂറാണ് മുരുകന് ആംബുലന്‍സില്‍ കഴിച്ചുകൂട്ടേണ്ടിവന്നത്. ദേശീയപാതയില്‍ ചാത്തന്നൂരിനു സമീപം ഇത്തിക്കര വളവില്‍ ഞായര്‍ രാത്രി 10.30നു ബൈക്ക് അപകടത്തില്‍ പരുക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന്‍ ആറ് ആശുപത്രികള്‍ കയറിയിറങ്ങിയശേഷം തിങ്കളാഴ്ച രാവിലെ 6.15നു മരിച്ചത്.

കൂട്ടിരിക്കാന്‍ ആളില്ലെന്ന പേരിലാണു സ്വകാര്യ മെഡിക്കല്‍ കോളജ് ചികില്‍സ നിഷേധിച്ചത്. തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സില്‍ വച്ചുതന്നെ മുരുകന്‍ മരിക്കുകയും ചെയ്തു. ഇതിനെതിരെ വന്‍ പ്രതിഷേധമാണുയര്‍ന്നത്.
https://www.facebook.com/Malayalivartha























