വൈദ്യുതി വേലിയില്‍ തട്ടി ആന കത്തിക്കരിഞ്ഞു; നിരവധി തവണ നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും ഇലക്ട്രിക് പവര്‍ കുറച്ച് വെയ്ക്കാന്‍ എസ്‌റ്റേറ്റ് അധികൃതര്‍ തയ്യാറായില്ല

മൂന്നാര്‍ ചിന്നക്കനാലില്‍ ഐ.പി.എസ് ഓഫീസര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ സഹോദരന്റെ എസ്‌റ്റേറ്റില്‍ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയില്‍ തട്ടി ആന കത്തിക്കരിഞ്ഞു. ഫോര്‍ട്ട് വ്യുവിനോട് ചേര്‍ന്നുള്ള എസ്‌റ്റേറ്റിലാണ് ഇലക്ട്രിക് ഡയറക്റ്റ് കണക്ഷന്‍ കൊടുത്തിരുന്നത്. കാട്ടുമൃഗങ്ങളും നാട്ടുമൃഗങ്ങളും മനുഷ്യരും സഞ്ചരിക്കുന്ന റോഡരികിലാണ് ഈ വൈദ്യുത വേലി സ്ഥാപിച്ചിരിക്കുന്നത്.
ചത്ത ആന സ്ഥിരമായി സഞ്ചരിച്ചിരുന്ന പാതയോരമായിരുന്നു ഇത്. എന്നാല്‍ അന്നൊക്കെ വൈദ്യുതിയുടെ പവര്‍ വളരെ കുറച്ചാണ് വെച്ചിരുന്നത്. അന്ന് മിക്കപ്പോഴും ആനയ്ക്ക് ചെറുതായി ഷോക്കേറ്റിരുന്നു. അന്നൊക്കെ അത് സ്ഥിരവും ആനയ്ക്ക് പരിക്കേല്‍ക്കുന്ന തരത്തിലുള്ള ആഘാതവുമായിരുന്നില്ല.
എന്നാല്‍ ഈയിടെ കറന്റിന്റെ ശക്തി വളരെ കൂട്ടി വെയ്ക്കുകയാണ് എസ്‌റ്റേറ്റ് അധികൃതര്‍ ചെയ്തത്. പവര്‍ കുറയ്ക്കണമെന്ന് നാട്ടുകാര്‍ എപ്പോഴും അവരോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ എസ്‌റ്റേറ്റ് അധികൃതര്‍ അത് ചെവിക്കൊണ്ടില്ല. ചത്ത ആനയുടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ശേഷമായിരിക്കും ഇനിയുള്ള നടപടികള്‍.
സംഭവത്തില്‍ നാട്ടുകാര്‍ പ്രതികരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമാണ്. കാരണം പ്രതിസ്ഥാനത്തുള്ളത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹോദരനാണ്. കേസ് അകാന്‍ സാധ്യതയില്ലെന്ന് സംഭവസ്ഥലത്തെ ചിലര്‍ പ്രതികരിക്കുന്നു.
ഫോറെസ്റ്റ് പോലീസ് അധികൃതരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. നാട്ടുകാര്‍ അവരോട് പരാതി കൊടുത്ത് കഴിഞ്ഞു. കാട്ടിനുള്ളിലല്ല അപകടം നടന്നത് എന്നതും റോഡിലെ മനുഷ്യ സഞ്ചാര പാതയ്ക്കരികിലാണ് എന്നത് കൊണ്ടും കേസ് കടുക്കാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ മലയാളിവാര്‍ത്തയോട് പറഞ്ഞു. ഒരു ആന ഈ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ഈ ഗതിയിലായെങ്കില്‍ ഒരു മനുഷ്യന്റെ സ്ഥിതി എന്തായിരിക്കുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha

























