ആളുകള്‍ പറഞ്ഞു അധികകാലം പോകില്ല, പക്ഷെ കാലം തെളിയിച്ചു ഈ പ്രണയം സത്യമെന്ന്

ജയ്‌യും സുനിതയും വിവാഹിതരായപ്പോള്‍ നിരവധിപ്പേര്‍ പറഞ്ഞു ഇതൊന്നും അധികകാലം പോകില്ല. ഈ ബന്ധം നിലനില്‍ക്കില്ല എന്ന്. പക്ഷെ കാലം തെളിയിച്ചു ഇവരുടെ പ്രണയമാണ് സത്യമെന്ന്. സിനിമയെവെല്ലുന്നതാണ് ഇവരുടെ പ്രണയകഥ.
പ്ലസ്ടുവിന് പഠിക്കുന്ന കാലത്താണ് ജെയ്‌യും സുനിതയും അടുക്കുന്നത്. പ്രണയം തുറന്നുപറയാന്‍ മടിച്ച ഇരുവരും കാര്‍ഡുകളും ഫോണ്‍ നമ്പറുകളും കൈമാറി പിരിഞ്ഞു. രണ്ടുവര്‍ഷത്തേക്ക് എവിടെയാണെന്ന് പോലും അറിയാതെ രണ്ടുപേരും അകന്നുകഴിഞ്ഞു.
ജെയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ പ്രണയവുമായി സുനിതയുടെ ഫോണ്‍കോള്‍ എത്തി. ഇഷ്ടം ഇരുവരും തുറന്നുപറഞ്ഞു. ഒരു ദിവസം അവധിക്ക് അമ്മയെ കാണാന്‍ കാര്‍ ഓടിച്ച് പോകവെ സുനിതയെ തേടി ആ ദുര്‍വിധി എത്തി. സുനിത സഞ്ചരിച്ച കാര്‍ ട്രക്കിലിടിച്ച് മുഖത്തിന്റെ 90 ശതമാനത്തോളം നഷ്ടമായി. ഗുരുതരാവസ്ഥയിലാണ് സുനിത എന്നറിയാതെ ജയ് അപകടം അറിഞ്ഞ് ആശുപത്രിയിലെത്തി. തിരിച്ചറിയാനാകാത്ത വിധം മുഖം നഷ്ടമായ സുനിതയെ കണ്ട് ജയ് തകര്‍ന്നു. പക്ഷെ ബോധം നഷ്ടപ്പെട്ട അവളുടെ കയ്യില്‍ തന്റെ കൈ ചേര്‍ത്ത് ജയ് ഒരു വാക്കു നല്‍കി മനസില്‍. മരണത്തിന് പോലും വിട്ടുകൊടുക്കില്ല നിന്നെ. നീ എന്റേതാണ്'. 
വിവാഹപ്രായമായപ്പോള്‍ ആ വാക്ക് പാലിക്കാന്‍ ജയ് എത്തിയെങ്കിലും സഹതാപം മൂലമുള്ള ഇഷ്ടമാകാം എന്നുകരുതി സുനിത എതിര്‍ത്തു. സഹതാപം വിട്ടുമാറിയാല്‍ തന്നെ ഉപേക്ഷിക്കുമോ എന്ന പേടിയായിരുന്നു സുനിതയ്ക്ക്. വീട്ടുകാരുടെയും എതിര്‍പ്പുകളുണ്ടായിട്ടും തന്റെ യഥാര്‍ത്ഥ സ്‌നേഹം അവര്‍ക്ക് മനസിലാക്കി നല്‍കി ജയ് സുനിതയെ ഗുരുവായൂരില്‍ വച്ച് താലി കെട്ടി. പത്തോളം ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും പൂര്‍വ സ്ഥിതിയിലേക്ക് സുനിതയ്ക്ക് എത്താന്‍ കഴിഞ്ഞില്ല. പണ്ട് ആശുപത്രികിടക്കിയില്‍വച്ച് പിടിച്ചുകൈ ഇന്നോളം ജയ് വിട്ടില്ല. രണ്ടുകുട്ടികളുടെ അമ്മയായ സുനിതയെ ചേര്‍ത്തുനിറുത്തി ജയ്പറയാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നു ഒരിക്കലും നിന്നെ കൈവിടില്ല.
https://www.facebook.com/Malayalivartha

























