Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

രണ്ട് കുട്ടികളുടെ അമ്മയായ ഗീത കാമുകനുമായി മുങ്ങി; കാമുകന്‍ ചതിച്ചപ്പോൾ ആദ്യ ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങി, പള്ളിവാസൽ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ...

10 AUGUST 2017 03:36 PM IST
മലയാളി വാര്‍ത്ത

പള്ളിവാസലിൽ അമ്മയും മകളും കുത്തേറ്റ് മരിച്ച സംഭവത്തിന് കാരണമായതെന്ന് വഴിവിട്ട ബന്ധങ്ങളെന്ന് പോലീസ്. പള്ളിവാസൽ രണ്ടാംമൈലിൽ താമസിക്കുന്ന ഏലത്തോട്ടം തൊഴിലാളി രാജമ്മ(60),മകൾ ഗീത(36) എന്നിവരാണ് കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചത്. ഇരുവരെയും കൊലപ്പെടുത്തിയ ആറ്റുകാട് പന്ത്രണ്ട് മുറി ലയത്തിൽ താമസിക്കുന്ന പ്രഭു(34) കൃത്യം നടത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.മരിച്ച ഗീതയും പ്രഭുവും തമ്മിലുണ്ടായിരുന്ന അവിഹിത ബന്ധത്തിലുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

വിവാഹിതയായിരുന്ന ഗീത ഭർത്താവുമായി പിണങ്ങി കുറച്ചു കാലം രാജമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെയാണ് കൂടെ ജോലി ചെയ്തിരുന്ന പ്രഭുവുമായി ഗീത അടുപ്പത്തിലാകുന്നത്. അടുപ്പം പ്രണയമായി വളർന്നതോടെ ഗീത ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പ്രഭുവിനൊപ്പം പോയി. മൂന്നാറിൽ നിന്നും നാടുവിട്ട ഇരുവരും തമിഴ്നാട്ടിൽ മാസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെ പ്രഭു മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. പിന്നീട് ഈ സ്ത്രീയെ വിവാഹം കഴിച്ച പ്രഭു ഗീതയെ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റി.

 

ഇതോടെ ഗീത തിരികെ മൂന്നാറിലേക്കെത്തി.ഗീത പ്രഭുവിനൊപ്പം പോയതിന് പിന്നാലെ ഗീതയുടെ ആദ്യ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്നാൽ ഗീത തിരികെ വന്നതോടെ ഇയാൾ രണ്ടാമത് വിവാഹം ചെയ്ത സ്ത്രീയെ ഉപേക്ഷിച്ചു. ആദ്യ ഭർത്താവ് വീണ്ടും ഗീതയോടൊപ്പം പള്ളിവാസലിൽ താമസമാരംഭിച്ചു. ആദ്യ ഭർത്താവിനോടൊപ്പം താമസിച്ച് വരുന്നതിനിടെ ഗീത വീണ്ടും പ്രഭുവുമായി ബന്ധപ്പെടാൻ തുടങ്ങി. ഇതറിഞ്ഞ ആദ്യ ഭർത്താവും ഗീതയും തമ്മിൽ വഴക്കും പതിവായിരുന്നു. ഇതിനിടെ ഗീത പ്രഭുവിനെ പള്ളിവാസലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കഴിഞ്ഞ ദിവസം പള്ളിവാസലിലെത്തിയ ഗീതയെ കാണാൻ അമ്മ രാജമ്മ പ്രഭുവിനെ ആദ്യം അനുവദിച്ചില്ല.

രാജമ്മയുടെ എതിർപ്പ് വകവെയ്ക്കാതെ വീട്ടിൽ കയറിയ പ്രഭു ഗീതയെ കണ്ടു. എന്നാല്‍ ഗീത ആവശ്യപ്പെട്ട കാര്യങ്ങള്‍ അംഗീകരിക്കാനാവാതെ വന്നതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും കൈയിൽ കരുതിയിരുന്ന ഉളിയെടുത്ത് പ്രഭു ഇരുവരെയും മാരകമായി ആക്രമിക്കുകയുമായിരുന്നു. ഗീതയുടെ ശരീരത്തില്‍ 17 മുറിവുകളാണ് ഉണ്ടായിരുന്നത്. രാജമ്മയുടെ ശരീരത്തില്‍ എട്ടു മുറിവുകള്‍ ഉണ്ടായിരുന്നു. സംഭവം നടന്ന സ്ഥലത്തിനു സമീപം തന്നെ മറ്റു വീടുകള്‍ ഉണ്ടായിരുന്നെങ്കിലും ആ സമയത്ത് ശക്തമായ മഴ കാരണം സംഭവം പുറത്തറിഞ്ഞില്ല.

കൃത്യം നടത്തിയ  പ്രഭു ചിത്തിരപുരം വഴി കുഞ്ചിത്തണ്ണിയിലെത്തിയ ശേഷം ഓട്ടോ പിടിച്ച് വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. കൊല നടത്താന്‍ ഉപയോഗിച്ചിരുന്ന ഉളി സംഭവ സ്ഥലത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (55 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (1 hour ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (1 hour ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (2 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (4 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends