ഒത്തുകളിയോ അതോ തന്ത്രമോ...പള്‍സര്‍ സുനി വിളിച്ച കാര്യം അന്നുതന്നെ ഡിജിപിയെ അറിയിച്ചു; ബെഹ്‌റയെ വെട്ടിലാക്കി ദിലീപിന്റെ ജാമ്യാപേക്ഷ

ജാമ്യത്തിനായി രണ്ടും കല്‍പ്പിച്ചുള്ള കളിക്ക് ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റു ചെയ്യുന്നതിന് പോലീസ് മുന്നോട്ടുവച്ച വാദങ്ങള്‍ പൊളിച്ചടുക്കുന്നതാണ് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷ. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച കാര്യം അന്നുതന്നെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചിരുന്നു. ബെഹ്‌റയുടെ പഴ്‌സണല്‍ നമ്പറായ 9654409230ലേക്ക് ഫോണ്‍ സംഭാഷണ വിവരങ്ങള്‍ വാട്‌സ് ആപ് ചെയ്തു നല്‍കി. തന്റെ നമ്പറില്‍ നിന്നാണ് ഇത് അയച്ചുനല്‍കിയത്. നാദിര്‍ഷയ്ക്ക് ഏതു നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്നും ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 10ന് കൊച്ചിയില്‍ നിന്ന് ബംഗലൂരുവിലേക്ക് പോകാന്‍ ഇരിക്കവേയാണ് വിളി എത്തിയത്.
പള്‍സര്‍ വിളിച്ച കാര്യം ദിലീപ് ആഴ്ചകളോളം മറച്ചുവച്ചുവെന്നാണ് പോലീസ് ആദ്യം മുതല്‍ ഉന്നയിക്കുന്നത്. സുനി വിളിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ദിലീപ് പരാതി നല്‍കിയത്. പള്‍സറിന്റെ കത്ത് വാട്‌സ് ആപ് വഴി അപ്പുണിക്ക് കിട്ടിയതോടെയാണ് ദിലീപ് പരാതി നല്‍കിയത് എന്നാണ് പോലീസിന്റെ വാദം. അതുവരെ ബ്ലാക്ക് മെയിലിന്റെ വിവരം ദിലീപ് മറച്ചുവെച്ചുവെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഇത് അപ്പാടെ പൊളിക്കുന്നതാണ് ദിലീപിന്റെ പുതിയെ വെളിപ്പെടുത്തല്‍. 
ജാമ്യഹര്‍ജിയിലെ 17ാം ഖണ്ഡികയിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. നാദിര്‍ഷയ്ക്ക് ഒരു അജ്ഞാതന്റെ ഭീഷണി വന്നതിന് തൊട്ടുപിന്നാലെ അതിലെ വിശദാംശങ്ങള്‍ ഡി.ജി.പിക്ക് വാട്‌സ് ആപ് ചെയ്തു നല്‍കിയെന്നാണ് പറയുന്നത്. നടി ആക്രമിക്കപ്പെട്ട ശേഷം എറണാകുളത്ത് നടന്ന സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ യോഗത്തില്‍ ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യര്‍ നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ദിലീപിനെതിരെ ആരോപണമായി പ്രചരിക്കുന്നുവെന്ന് കാണിച്ചും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. 
ഈ വാദം കോടതി അംഗീകരിച്ചാല്‍ സംസ്ഥാന ഡി.ജി.പി വരെ കേസില്‍ സാക്ഷിയാകുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. ഇത്തരമൊരു സന്ദേശം ദിലീപില്‍ നിന്ന് ലഭിച്ചുവെങ്കില്‍ ഡി.ജി.പി അത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയോ ഇല്ലെങ്കില്‍ അത് എന്തുകൊണ്ട് സംഭവിച്ചു എന്ന് അദ്ദേഹം മറുപടി നല്‍കേണ്ടിവരും. ഡി.ജി.പിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായി ചൂണ്ടിക്കാട്ടാനും പ്രതിഭാഗം ഇത് ഉന്നയിക്കും
ദിലീപിന് വേണ്ടി നാളെ കോടതിയിലെത്തുന്ന 18 വാദമുഖങ്ങള്‍
* പള്‍സര്‍ സുനിയെ ദിലീപ് ജീവിതത്തില്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല
* തന്നെ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതിചേര്‍ത്തത്
* മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് തന്റെ മേല്‍ കുറ്റം കെട്ടി വച്ചതാണ്
* ആദ്യ ജാമ്യാപേക്ഷ തള്ളിയ ശേഷം സാഹചര്യം മാറി
* അന്വേഷണം പൂര്‍ത്തിയായി
* അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചു
* ദിലീപ് കേസിലെ സൂത്രധാരനല്ല
* ഗൂഢാലോചനയില്‍ ദിലീപ് പങ്കാളിയല്ല
* ഒന്നാം പ്രതി ,പള്‍സര്‍ സുനി അഡ്വ പ്രതീഷ് ചാക്കോയെയാണ് മൊബൈല്‍ ഫോണ്‍ ഏല്‍പിച്ചത്
* പ്രതീഷ് ചാക്കോയെ കാര്യക്ഷമമായി ചോദ്യം ചെയ്താല്‍ മൊബൈല്‍ ഫോണ്‍ ലഭിക്കും
* മൊബൈല്‍ ഫോണിനെക്കുറിച്ച് അന്വേഷണ ഏജന്‍സിക്ക് ഒരു അറിവുമില്ല
* ദിലീപ് ജയിലില്‍ ആയതിനാല്‍ 50 കോടി രൂപയുടെ സിനിമാ പ്രോജക്ടുകള്‍ തടസ്സപ്പെട്ടു
* രാമലീല, കമ്മാരസംഭവം, പ്രഫ. ഡിങ്കന്‍ തുടങ്ങിയ സിനിമള്‍ മുടങ്ങി
* ദിലീപ് ഒരു സാക്ഷിയെപ്പോലും സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല
* 146സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
* ദിലീപ് നിര്‍മ്മാതാവും, വിതരണക്കാരനുമാണ്
* സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ അഭിനേതാവാണ്
* ദിലീപിന്റെ തടവ് തുടരുന്നതില്‍ നീതീകരണം ഇല്ല
https://www.facebook.com/Malayalivartha

























