മരണത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട രോഹിണി ഇന്നു സിനിമാതാരം

അപകടത്തില്‍പ്പെടുന്നവര്‍ക്കു ചികിത്സ നിഷേധിക്കുന്ന ആശുപത്രികളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ തുടരുന്നതിനിടെ മരണമുഖത്തു നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയ ആശുപത്രിയുടെയും കാരുണ്യവാനായ ഡോക്ടറുടെയും അജ്ഞാതനായ ഓട്ടോറിക്ഷാ െ്രെഡവറുടെയും കഥ വേറിട്ടതാവുന്നു. നാലുവര്‍ഷം മുമ്പായിരുന്നു നന്മനിറഞ്ഞ കരങ്ങള്‍ പുതുജീവന്‍ നല്‍കിയ സംഭവം നടന്നത്.
മാതാപിതാക്കള്‍ക്കും ഒരു വയസുള്ള സഹോദരിക്കുമൊപ്പം റെയില്‍വേ ട്രാക്കില്‍ പൊലിയേണ്ടതായിരുന്നു രോഹിണിയുടെ ജീവന്‍. പാലോലിക്കുളങ്ങര റെയില്‍വേ ഗേറ്റിന് സമീപം ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ കുരുന്ന്. മാതാപിതാക്കളായ ശ്രീകുമാര്‍ (29), വിജി (23), അനിയത്തി രേവതി എന്നിവരുടെ ജീവന്‍ നഷ്ടപ്പെട്ടു. ചോരയില്‍ കുളിച്ചു മരണത്തോടു മല്ലിടുന്ന പിഞ്ചുശരീരം റെയില്‍വേ ട്രാക്കില്‍ നിന്ന് കോരിയെടുത്ത് ഓട്ടോ െ്രെഡവര്‍ ശങ്കേഴ്‌സ് ആശുപത്രിയില്‍ പഞ്ഞെത്തി.
പീഡിയാട്രിക് സര്‍ജന്‍ ഡോ.എന്‍. സുരേന്ദ്രനാണു കുട്ടിയെ ഏറ്റുവാങ്ങിയത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ കൂടെ ബന്ധുക്കളുണ്ടോയെന്ന് അവര്‍ അന്വേഷിച്ചില്ല. ഗുരുതരാവസ്ഥ കണക്കിലെടുത്തു കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായിരുന്നു അവള്‍.

മൂന്നാംദിവസം രോഹിണിയെ തേടി അമ്മൂമ്മ അംബികയെത്തി. ഒന്നിലേറെ ശസ്ത്രക്രിയകള്‍ നടത്തി. ഒരു മാസത്തിലേറെ ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് അവള്‍ സാധാരണനില കൈവരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് കുരുന്നിന്റെ ജീവന്‍ രക്ഷിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഡോക്ടര്‍.
ചികില്‍സാച്ചെലവു മുഴുവന്‍ ആശുപത്രി വഹിച്ചതിനു പുറമെ കൂട്ടിയെ വളര്‍ത്താനുള്ള സാമ്പത്തികസഹായം കൂടി ജീവനക്കാരുടെ വകയായി നല്‍കിയാണ് അവളെ വീട്ടിലേക്ക് അയച്ചത്. കരുനാഗപ്പള്ളി ടൗണ്‍ എല്‍.പി. സ്‌കൂളില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയായ രോഹിണി ഇന്നൊരു താരമാണ്. ജയസൂര്യ നായകനായ സിനിമയില്‍ അഭിനയിക്കുന്നു.
നൃത്തത്തിലും പാട്ടിലും പഠനത്തിലും മിടുക്കിയായ കുട്ടി രണ്ട് ആല്‍ബത്തിലും അഭിനയിച്ചു. ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ സംഭവം വായിച്ചറിഞ്ഞപ്പോള്‍ രോഹിണിക്കു തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടറെ കാണണമെന്നു തോന്നി.
അന്ന് ആശുപത്രിയില്‍ എത്തിച്ച അജ്ഞാതനായ ഓട്ടോ െ്രെഡവറെക്കുറിച്ചുള്ള ഓര്‍മയുമായി അവള്‍ അമ്മൂമ്മയോടൊപ്പം കഴിഞ്ഞദിവസം ശങ്കേഴ്‌സ് ആശുപത്രിയിലെത്തി ജീവന്‍ രക്ഷിച്ച ഡോക്ടറെയും ജീവനക്കാരെയും കണ്ടു. നിറപുഞ്ചിരിയോടെ എല്ലാവരോടും നന്ദി പറഞ്ഞു. പ്രതിക്കൂട്ടിലായ ആശുപത്രികള്‍ക്ക് പ്രചോദനമാകുന്ന സംഭവമാണിത്.
https://www.facebook.com/Malayalivartha

























