വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ആരോഗ്യ വകുപ്പാണ് ഇക്കാര്യത്തില്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് മേധാവിയായ സമിതിയില്‍ അനസ്‌തേഷ്യ, മെഡിസിന്‍, സര്‍ജറി വിഭാഗത്തിലെ മേധാവികളും അംഗങ്ങളാണ്. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ക്രൈം ബ്രാഞ്ച് എ.സി.പി അശോകനായിരിക്കും
സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ചയുണ്ടായോ എന്ന് സമിതി അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് ശേഷം ഇന്ന് തന്നെ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങും.
അതിനിടെ സംഭവത്തില്‍ മെഡിസിറ്റി മെഡിക്കല്‍ കോളേജിന് പുറമെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പട്ടം എസ്.യു.ടി റോയല്‍, മെഡിട്രിന, മിയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികള്‍ക്കെതിരെയും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടാല്‍ ചില ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘം ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇതിനായി അന്വേഷണ സംഘം നിയമോപദേശം തേടിയിയിട്ടുണ്ട്. ഏതെങ്കിലും കോടതി വിധികള്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നത് തടയുന്നുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha

























