വിഎസ് വീണ്ടും... നേതൃമാറ്റം ആവശ്യമാണ്, സംഘടനാ സംവിധാനം അഴിച്ച് പണിയണം, ആര്‍എസ്‌പി പോയത് പിടുപ്പുകേട്

ഒരിടവേളക്ക് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം കേന്ദ്ര കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍ . സംസ്ഥാന നേതൃമാറ്റം ആവശ്യമാണെന്നും കേരള രാഷ്ട്രീയത്തില്‍ പുനര്‍വിചിന്തിനത്തിന് സമയമായെന്നും വിഎസ് വ്യക്തമാക്കി. സംഘടനാ സംവിധാനം അഴിച്ചു പണിയണമെന്നും വിഎസ് കേന്ദ്ര കമ്മറ്റിയില്‍ പറഞ്ഞു. എഴുതി തയ്യാറാക്കിയ കുറിപ്പാണ് വിഎസ് യോഗത്തില്‍ അവതരിപ്പിച്ചത്.
ആര്‍ എസ് പി മുന്നണി വിട്ടത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണ്. ഇതോടെ ഇടതുമുന്നണി ദുര്‍ബലമായെന്നും കേന്ദ്രകമ്മിറ്റിയില്‍ വി.എസ് പറഞ്ഞു. സെക്രട്ടറിയാണ് ശരിതെറ്റുകള്‍ തീരുമാനിക്കുന്നതെന്ന ധാരണ ബലപ്പെട്ടു. ഇതിനാല്‍ ആരും സത്യം പറയാനോ വിമര്‍ശിക്കാനോ ധൈര്യപ്പെടുന്നില്ല.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഏകാധിപത്യ പ്രവണത വ്യക്തമായി. പാര്‍ട്ടി അച്ചടക്കം മര്‍ദ്ദനോപകരണമായി മാറ്റിയെന്നും വിഎസ് കേന്ദ്ര കമ്മറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. പരനാറി പ്രയോഗത്തിനെതിരെയും വിഎസ് വിമര്‍ശനം ഉന്നയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയെ ചീത്ത പറഞ്ഞതുകൊണ്ട് കൊല്ലത്ത് എന്ത് നേട്ടമാണ് ഉണ്ടായതെന്നും വിഎസ് ചോദിച്ചു. ഭാഷയും ശരീര ഭാഷയും ജനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും വിഎസ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങള്‍ കേരള നേതൃത്വത്തെ വിമര്‍ശിച്ചു. ആര്‍ എസ് പി മുന്നണി വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് കേരളഘടകം പ്രതികരിച്ചു. കൊല്ലത്തു സീറ്റു നല്‍കില്ലെന്നു പറഞ്ഞിന്റെ പേരില്‍ ചര്‍ച്ചകള്‍ക്കു പോലും കാത്തുനില്‍ക്കാതെ ആര്‍ എസ് പി മുന്നണി വിടുകയായിരുന്നുവെന്ന് യോഗത്തില്‍ കേരളത്തിനു വേണ്ടി സംസാരിച്ച എ.വിജയരാഘവന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha