കോടതി കനിഞ്ഞ ആ ഇളവ് മുതലെടുത്ത് ദിലീപും അഡ്വ. ബി.രാമൻപിള്ളയും വീണ്ടും ഹൈക്കോടതിയിലേക്ക്...

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. അച്ഛന്റെ ശ്രാദ്ധത്തിന് ഇളവ് അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുന്നത്. ഓണത്തിന് ശേഷമായിരിക്കും കോടതിയെ സമീപിക്കുക.
നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ദിലീപിനെ കാണാൻ ഭാര്യ കാവ്യാ മാധവൻ കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിലെത്തിയിരുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയ്ക്കും അച്ഛൻ മാധവനുമൊപ്പമാണ് കാവ്യ ജയിലിലെത്തിയത്. അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ദിലീപിനെ കാണാൻ ഇവർ ജയിലിലെത്തുന്നത്.
അച്ഛൻ പദ്മനാഭന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന് അങ്കമാലി മജിസ്ട്രേട്ട് കോടതി അനുമതി നൽകിയതിന് തൊട്ട്പിന്നാലെയാണ് ഇവർ ജയിലിലെത്തിയത്. ബുധനാഴ്ച രാവിലെ ഏഴ് മണി മുതൽ 11 മണിവരെ ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാനാണ് കോടതി അനുമതി നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് കോടതിയിൽ നേരത്തെ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി സ്ഥിരമായി താൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 16വരെ നീട്ടി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വീഡിയോ കോൺഫറൻസിലൂടെ റിമാൻഡ് നീട്ടിയത്.
https://www.facebook.com/Malayalivartha
























